പതിനെട്ടു രാജ്യങ്ങളിലേക്ക് എമിഗ്രേഷന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി

തിരുവനന്തപുരം:എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള 18 രാജ്യങ്ങളിലേക്ക് തൊഴില്‍വീസയില്‍ പോകുന്ന എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്ത ഇസിഎന്‍ആര്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ജനുവരി ഒന്നു മുതല്‍ എമിഗ്രേഷന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചതായി നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. അഫ്ഗാനിസ്ഥാന്‍, ബഹ്‌റൈന്‍, ഇന്തോനേഷ്യ, ഇറാക്ക്, ജോര്‍ദാന്‍, കുവൈറ്റ്, ലെബനന്‍, ലിബിയ, മലേഷ്യ, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, സുഡാന്‍, സൗത്ത് സുഡാന്‍, സിറിയ, തായ്‌ലന്‍ഡ്, യുഎഇ, യെമന്‍ എന്നീ രാജ്യങ്ങളിലേക്കാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയത്. കഴിഞ്ഞ ഡിസംബറില്‍ പ്രാബല്യത്തില്‍ വന്ന നിബന്ധന ജനുവരി ഒന്നുമുതല്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഈ രാജ്യങ്ങളില്‍ തൊഴില്‍വീസയില്‍ നിലവില്‍ ജോലി ചെയ്യുന്ന, ഇതുവരെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ലാത്തവര്‍ നാട്ടില്‍വന്ന് മടങ്ങുന്നതിനുമുമ്പ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഇന്ത്യയില്‍നിന്ന് യാത്ര തിരിക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കണം. ഇതിനായി ംംം.ലാശഴൃമലേ.ഴീ്.ശി സന്ദര്‍ശിക്കണം. അപേക്ഷകന്റെ വ്യക്തിപരമായ വിവരങ്ങള്‍, തൊഴിലുടമയുടെ വിവരങ്ങള്‍, തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തിന്റെ വിലാസം എന്നിവ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ പ്രവാസി ഭാരതീയ സഹായകേന്ദ്രത്തിന്റെ 1800 11 3090 എന്ന നമ്പറില്‍ ലഭിക്കും. മട്രിക്കുലേഷനു മുകളില്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവരും ആദായ നികുതി നല്‍കുന്ന ഇന്ത്യക്കാരുമാണ് എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്ത ഇസിആര്‍ വിഭാഗത്തില്‍ (നോണ്‍ ഇസിആര്‍) ഉള്‍പ്പെടുന്നത്. ഇസിആര്‍ കാറ്റഗറിയില്‍ പെടുന്നവര്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് ഓഫീസില്‍ നിന്നാണ് ക്ലിയറന്‍സ് പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. ഇനി മുതല്‍ വിദേശത്തു ജോലി തേടുന്ന എല്ലാവരും മുകളില്‍ പറഞ്ഞ വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യേണ്ട താണ്.
കൂടുതല്‍ സഹായങ്ങള്‍ക്ക് 1800113090, helpli ne@me a.gov.in 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍