സംസ്ഥാനത്ത് തടവുകാരുടെ എണ്ണം കുറഞ്ഞു: ആര്‍. ശ്രീലേഖ

മുട്ടം: സംസ്ഥാനത്ത് തടവുകാരുടെ എണ്ണത്തില്‍ കുറവാണുണ്ടാകുന്ന തെന്നും ഇത് സാമൂഹ്യസുരക്ഷയുടെ കാര്യത്തില്‍ ശുഭലക്ഷണമാണെന്നും ജയില്‍ ഡിജിപി ആര്‍. ശ്രീലേഖ. മുട്ടത്ത് പുതിയ ജില്ലാ ജയില്‍ തുറക്കുന്നതിനോടുബന്ധിച്ചുള്ള ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായി രുന്നു അവര്‍. കഴിഞ്ഞ രണ്ടുവര്‍ഷ മായി തടവുകാരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ച രീതിയിലാണ് നടക്കുന്നത്. മുട്ടത്തെ ജില്ലാ ജയിലില്‍ ഓരോ സെല്ലിലും 10ല്‍ താഴെ തടവുകാരെയെ പാര്‍പ്പിക്കേണ്ട ആവശ്യമുണ്ടാകൂ എന്നും എല്ലാ സൗകര്യങ്ങളും ജയിലിനുണ്ടെന്നും അവര്‍ പറഞ്ഞു. മലമ്പുഴയിലും മലപ്പുറത്തെ തവന്നൂരിലും പുതിയ ജയിലുകളുടെ നിര്‍മാണം പൂര്‍ത്തിയായെന്നും അടുത്ത മാസം പ്രവര്‍ത്തനം തുടങ്ങുമെന്നും ശ്രീലേഖ പറഞ്ഞു. ചടങ്ങില്‍ മധ്യമേഖല ഡിഐജി സാം തങ്കയ്യന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഔസേപ്പ് ചാരക്കുന്നത്ത്, കോട്ടയം ജില്ലാ ജയില്‍ സൂപ്രണ്ട് പി. വിജയന്‍, ജില്ലാ ജയില്‍ സൂപ്രണ്ട് കെ.ബി. അന്‍സാര്‍, പീരുമേട് സബ്ജയില്‍ സൂപ്രണ്ട് അനില്‍കുമാര്‍, പി. വിജയന്‍, സി.പി. ഷാജു എന്നിവര്‍ പ്രസംഗിച്ചു.മുട്ടം കോടതി സമുച്ചയത്തിനടുത്താണ് ജില്ലാ ജയില്‍. നാലുകെട്ടിന്റെ രീതിയില്‍ നിര്‍മിച്ച ജയിലില്‍ 21 സെല്ലുകളുണ്ട്. വനിതാ തടവുകാര്‍ക്കായി നാലുസെല്ലുകളുമുണ്ട്. 280 പേരെ പാര്‍പ്പിക്കാനുള്ള സൗകര്യമാണ് ജയിലിനുള്ളത്. മുട്ടം കോടതിയില്‍ നിന്നു 100 മീറ്റര്‍ മാത്രമാണു ജയിലിലേക്കുള്ളത്. ജില്ലാ ജയിലിന്റെ നിര്‍മാണം തുടങ്ങിയത് 2012 ഏപ്രിലിലായിരുന്നു. 2016 ഫെബ്രുവരി 29നു മുന്‍ മന്ത്രി പി.ജെ. ജോസഫാണു ഉദ്ഘാടനം നിര്‍വഹിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍