പ്രതിഭാധനരായ വ്യക്തികളെ പരിശോധിച്ചാല്‍ ഭൂരിപക്ഷവും പൊതുവിദ്യാലയങ്ങളില്‍ പഠിച്ചവര്‍: മന്ത്രി രവീന്ദ്രനാഥ്

ചേര്‍പ്പ്: പൊതുവിദ്യാലയങ്ങളില്‍ പഠനം നടത്തിയവരുടെ ജീവിതത്തില്‍ വളര്‍ച്ചാ സാധ്യത കുറവാണെന്ന തെറ്റായ ധാരണ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്.  റാട്ടുപുഴ ആര്‍എംഎല്‍പി സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഘടനയായ കരണീയത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന അനുമോദന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ പ്രതിഭാധനരായ വ്യക്തികളെ പരിശോധിച്ചാല്‍ ബഹുഭൂരിപക്ഷവും പൊതുവിദ്യാലയങ്ങളില്‍ പഠനം നടത്തിയവരായിരിക്കും. പക്ഷെ പലരുടെയും ധാരണ മറിച്ചാണ്. ആ ധാരണയ്ക്കു മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. 3,30,000 കുട്ടികളാണ് പൊതുവിദ്യാലയങ്ങളിലേക്ക് പുതുതായി കടന്നുവന്നത്. കേരളത്തിന്റെ പോയ28 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമാണ് ഇത്തരമൊരു നേട്ടം. 27 വര്‍ഷമായി പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണം കുറഞ്ഞ് വരികയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍