ഇവളല്ല അവള്‍

ടി.എം. അബൂബക്കര്‍ ഐ.പി.എസ് (റിട്ട)
വിവരസാങ്കേതിക വിദ്യ എന്ന മാസ്മരിക ശക്തിയുടെ തടവറയിലാണോ ഇപ്പോള്‍ മനുഷ്യര്‍ മുഴുക്കെ എന്ന സംശയം ബലപ്പെടുകയാണ്. ദിനേന വെ ളിച്ചം കാണുന്ന വിവിവധയിനം വാര്‍ത്തകള്‍ കാണുമ്പോള്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മനുഷ്യകുലത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അത്യന്താപേക്ഷിതമാണ് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇത് പ്രസക്തമാവുന്നത് ടെക്‌നോളജി ക്രി യാത്മകമായി (പോസിറ്റീവ്) ഉപയോഗിക്കപ്പെടുമ്പോള്‍ മാത്രമാണ്. മറിച്ച് നെഗറ്റീവായാണ് ഇത് ഉപയോഗിക്കപ്പെടുന്നതെങ്കില്‍ അത് സമൂഹത്തില്‍ അനിഷ്ടങ്ങളും, അരുതായ്മകളും മാത്ര മെ ഉണ്ടാക്കൂ. അത്തരം ഒരു വിനിമയത്തിന് ഇരകളാകുന്ന വ്യക്തികളുടെ ആത്മഹത്യയടക്കമുള്ള സ്ഥിതി വിശേഷത്തിലേക്ക് ചിലപ്പോള്‍ അതെത്തിച്ചേരും. അപൂര്‍വം ചില സംഭവങ്ങളില്‍ ഈ ടെക്‌നോളജിയെ നെഗറ്റീവായി ഉപയോഗിച്ചവര്‍ തന്നെ മരണത്തെ വരിക്കേണ്ടി വന്നിട്ടുണ്ട്. നമ്മുടെ യുവത ഇന്ന് സമൂഹ മാധ്യമങ്ങളുടെ മായാലോകത്താണ്. അതിലെ നല്ല തും ചീത്തയും ചപ്പും ചവറും ഏതെന്ന് അവര്‍ തിരിച്ചറിയുന്നില്ല. അഥവാ അതിനെ പറ്റി ബോധ്യമുണ്ടെങ്കില്‍ തന്നെ ഒരു തരം നിര്‍വികാരത. അതിലെ സത്യാസത്യവിവേചനത്തിന് ശ്രമിക്കുന്നില്ല. ഗൗരവമായി ചെയ്യേണ്ട ജോലികള്‍ പോലും മാറ്റി വെച്ച്, അല്ലെങ്കില്‍ അതില്‍ മനപൂര്‍വം ഇടവേളകളുണ്ടാക്കി വാട്ടസ് അപ്പിന്റെയും ,ഫെയ്‌സ് ബുക്കിന്റെയും, ട്വിറ്ററിന്റെയും, ഇന്‍സ്റ്റോഗ്രാമിന്റെയുമൊക്കെ ചക്രവാളങ്ങളില്‍ അഭിരമിക്കുന്നു. ഇതിനിടെ മനപൂര്‍വമായോ അല്ലെങ്കില്‍ തങ്ങളുടെ മുഖമുദ്രയായ നിര്‍വികാരതയോടെയോ പൊടിപ്പും തെങ്ങലും അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും വെച്ച് കുറിപ്പുകളും സന്ദേശങ്ങളും അയക്കുന്നു. അവയില്‍ പലപ്പോഴും വ്യക്തികളെ കളിയാക്കലും കുറ്റപ്പെടുത്തലും അപവാദങ്ങളുമൊക്കെയുണ്ടാവും. ചുരുക്കി പറഞ്ഞാല്‍ ചിലര്‍ക്കെ ങ്കലും ഈ കളികളൊക്കെ ഒരു മാനസികരോഗമായി മാറിയിരിക്കുന്നു. ഇങ്ങിനെയൊക്കെ ചെ യ്യുമ്പോള്‍ തങ്ങളാല്‍ പരാമര്‍ശിക്കപ്പെടുന്ന വരുടെ ജീവിതം കൊണ്ടായിപോവും ചിലപ്പോള്‍ കളി. അങ്ങിനെയൊരു സംഭവം ഇപ്പോള്‍ വെളിച്ചം കണ്ടിരിക്കുന്നു. താടുപുഴ കരിങ്കുന്നം സ്വദേശിനിയാണ് ശോഭ എന്ന മപ്പത്തഞ്ചുകാരി. എറണാകുളത്തിനടുത്ത കടവന്തറയില്‍ ഭര്‍ ത്താവും 3 കുട്ടികളുമൊത്ത് താമസമായിരുന്നു അവര്‍. ഭര്‍ത്താവിന്റെ ബിസിനസ്സില്‍ സഹായികൂടിയായിരുന്നു. അങ്ങിനെ അവരുടെ കുടംബജീവിത ദിനങ്ങള്‍ സ്വച്ഛമായി നീങ്ങവെയാണ് വാട് സ് ആപ്പില്‍ വന്ന ഒരു സ്ത്രീ യുടെ ആശ്ലീല വീഡിയോ അതി ലെ സ്ത്രീക്ക് ശോഭയുടെ ഏതാണ്ട് മുഖഛായ ഉണ്ട് എന്ന വശം മുതലെടുത്ത് ഏതോ നികൃഷ്ട ജീവികള്‍ ശോഭയുടെതെന്ന അടിക്കുറിപ്പോടെ ശോഭയുടെ ഭര്‍ത്താവിന്റെ തടക്കമുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലിട്ടത്. ഇത് കുടുംബത്തില്‍ വലിയ പുകിലായി. കണ്ടത് പാതി കാണാത്തത് പാതി അവരുടെ ഭര്‍ത്താവ് മുന്‍പിന്‍ നോക്കാതെ ഇതങ്ങ് വിശ്വസിക്കുകയും ഭാര്യയെ അന്ന് തന്നെ വീട്ടില്‍ നിന്നും പുറത്താക്കുകയും അടു ത്ത ദിവസം തന്നെ ഡൈവോ ഴ്‌സ് നോട്ടീസയക്കുകയും ചെയ് തു. ഞെട്ടിത്തരിച്ചു പോയ ആ കുടുബിനി കുട്ടികളുടെ സാമീ പ്യം പോലും നഷ്ടപ്പെട്ട് കണ്ണീ രും കയ്യുമായി കുടുംബവീടിന്റെ പടികളിറങ്ങി. തുടക്കത്തില്‍ വല്ലാതെ പകച്ചുപോയെങ്കിലും നിരപരാധിയായ അവര്‍ ഇതിനു പിന്നിലെ ചതിക്കുഴികളെപറ്റി അന്വേഷിക്കാന്‍ തന്നെ തുനിഞ്ഞിറങ്ങി. അപ്പോഴേക്കും നാട്ടിലും വീട്ടിലും അവര്‍ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്നു. അങ്ങിനെ രണ്ടര വര്‍ഷം നീണ്ടു നിന്ന ശ്രമങ്ങള്‍ക്കൊടുവില്‍ സത്യം പുറത്തുവന്നു. സൈ ബര്‍ കേസ്സുകള്‍ കൈകാര്യം ചെയ്യുന്ന സീഡാക്ക് ആ അശ്ലില വീഡിയോ ശോഭയുടെ തല്ലെന്ന് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. അതിനു മുമ്പ് സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലാ ബറട്ടിറിയും ഇതേ അഭിപ്രാ യം പ്രകടിപ്പിച്ചിരുന്നു. ഇതൊന്നുകൂടി ഉറപ്പിച്ചുകൊണ്ടാണ് സീഡാക്കിന്റെ ഇക്കാര്യത്തിലുള്ള സ്ഥിരീകരണം വന്നത്. ദൃശ്യം പ്രചരിപ്പിച്ച ആലപ്പുഴക്കാരനായ ലിന്റ്റോയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശോഭയെ നേരിലറിയാ ത്ത ഈ യുവാവിനു പിന്നില്‍ പ്രവര്‍ ത്തിച്ച കറുത്ത കരങ്ങളെ കണ്ടുപിടിച്ചേ ഒക്കൂ. അതിനുള്ള പോരാട്ട വഴിയിലാണ് ഇപ്പോള്‍ ശോഭ. പിടിക്കപ്പെട്ടാല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും ഐ.ടി. ആക്ടിലെയും ഞ ഞ്ഞാമിഞ്ഞാ വകുപ്പുകളൊ ന്നും പോരാ അവരെയൊ തുക്കാന്‍. മുക്കാലിയില്‍ കെട്ടി പരസ്യമായി ചാട്ടവാറടി കൊടുക്കേണ്ട അധമര്‍ തന്നെയാണവര്‍. ഇപ്പറഞ്ഞതൊക്കെ ശരിയെങ്കില്‍ ശോഭയുടെ ആണും പെണ്ണും കെട്ട ഭര്‍ ത്താവിനെ എന്തുപേരിട്ടു വിളിക്കണം എന്നതും പ്രശ്‌നാണ്. ഇങ്ങിനെയുമുണ്ടോ ആണുങ്ങള്‍. തന്റെ 3 കുട്ടികളുടെ അമ്മയായ നല്ലപാതിയെ കാര്യകാരണങ്ങളി ല്ലാതെ പുറത്താക്കി പടിയടച്ച് പിണ്ഡം വെച്ചില്ലെ ആ കശ്മലന്‍!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍