പറന്നിറങ്ങി ആദ്യ മിനിറ്റില്‍ തന്നെ ചിത്രങ്ങളയച്ച് ഇന്‍സൈറ്റ്; പ്രതീക്ഷയോടെ ലോകം

കാലിഫോര്‍ണിയ: അമേരിക്കയുടെ പര്യവേഷണ ഉപഗ്രഹമായ ഇന്‍സൈറ്റ് ചൊവ്വയില്‍ സുരക്ഷിതമായി പറന്നിറങ്ങി. ചൊവ്വയുടെ ആന്തരിക ഘടനയെപ്പറ്റിയാണ് ഇന്‍സൈറ്റ് പഠിക്കുക. ആറുമാസം മുന്‍പാണ് നാസ ഇന്‍സൈറ്റ് വിക്ഷേപിച്ചത്. ചൊവ്വയിലെത്തി ആദ്യമിനിറ്റില്‍ തന്നെ ചിത്രങ്ങള്‍ അയച്ചു തുടങ്ങി. ഉപരിതലത്തില്‍ നിന്നും 16മീറ്റര്‍ ഉയരത്തിലുള്ള വിവരങ്ങള്‍ വരെ ശേഖരിക്കാനും ഭൂമിയിലേക്ക് അയക്കാനുള്ള സംവിധാനങ്ങള്‍ ഇന്‍സൈറ്റിലുണ്ട്.
ചൊവ്വ പഠനത്തില്‍ ശാസ്ത്ര ലോകത്തിന് ഏറെ പ്രതീക്ഷയാണ് ഈ ദൗത്യത്തില്‍. ചൊവ്വയുടെ കമ്പനങ്ങള്‍ അളക്കാന്‍ ഇന്‍സൈറ്റിന് സാധിക്കുമെന്നതും ചൊവ്വയുടെ ആന്തരിക ഘടനയെ കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലുമാണ് ശാസ്ത്രജ്ഞര്‍. റൈസ് കാമറ, സീസ് കമ്പ മാപിനി, എച്ച്പി3 താപമാപിനി തുടങ്ങിയ ഉപകരണങ്ങളും ഇതിലുണ്ട്. ചൊവ്വയുടെ രഹസ്യങ്ങള്‍ കണ്ടെത്താന്‍ മനുഷ്യന് എന്നും കൗതുകമാണ്. ചൊവ്വയെ കുറിച്ചും അന്യഗ്രഹ ജീവികളെ കുറിച്ചും നിരവധി സിനിമകളാണ് ഹോളിവുഡില്‍ ഇറങ്ങിയിട്ടുള്ളത്. പുതിയ വിവരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയോടെയാണ് ശാസ്ത്രലോകം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍