പ്ലാസ്റ്റിക് രഹിത കാമ്പയിനുമായി കണ്ണൂര്‍ വിമാനത്താവളം

കണ്ണൂര്‍: പരസ്യ കാമ്പയിനുകളില്‍ പ്ലാസ്റ്റിക് പൂര്‍ണമായി ഒഴിവാക്കി കണ്ണൂര്‍ വിമാനത്താവളം. ഡിസംബര്‍ ഒമ്പതിന് നിശ്ചയിച്ചിട്ടുള്ള കാമ്പയിനില്‍ പ്ലാസ്റ്റിക് ഉണ്ടാവില്ല. പ്ലാസ്റ്റിക് ഫ്‌ളക്‌സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കള്‍ പൂര്‍ണമായി ഒഴിവാക്കി, പൂര്‍ണമായും പരിസ്ഥിതി സൗഹാര്‍ദ്ദ വസ്തുക്കള്‍ മാത്രമാകും ഉപയോഗിക്കുകയെന്ന് കിയാല്‍ അധികൃതര്‍ പറഞ്ഞു.വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രതീക്ഷിക്കുന്നത് ഒരുലക്ഷം പേരെയാണ്. കുടിവെള്ള വിതരണം ഉള്‍പ്പെടെ എല്ലാം ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും ചടങ്ങ്. മികച്ച ഗുണനിലവാരമുള്ള ബയോ ഡീഗ്രേഡബിള്‍ തുണിയാണ് ഫ്‌ളക്‌സിന് പകരം ഹോര്‍ഡിംഗുകളിലും ബോര്‍ഡുകളിലും ഉപയോഗിക്കുക. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ചെറുതും വലുതുമായ ഇത്തരം പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കും. ബയോ ഡീഗ്രേഡബിള്‍ തുണി ഉപയോഗിക്കുന്നത് അധിക സാമ്ബത്തിക ബാദ്ധ്യതയാണ്, എങ്കിലും പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ തന്നെയാണ് എയര്‍പോര്‍ട്ട് അധികൃതരുടെ തീരുമാനം. ഭാവിയില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തിന് പൂര്‍ണമായി സൗരോര്‍ജ്ജം ഉപയോഗിക്കാനും തീരുമാനമുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍