ഗവര്‍ണര്‍ ശബരിമല സന്ദര്‍ശിക്കുമെന്ന്

കോട്ടയം: കേരള ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം ശബരിമല സന്ദര്‍ശിക്കുമെന്ന് അറിയിച്ചതായി ശബരിമല കര്‍മ സമിതി പ്രവര്‍ത്തകര്‍. നാട്ടകം ഗസ്റ്റ് ഹൗസിലെത്തിയ ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തിറങ്ങിയ നിവേദനസംഘമാണു ജസ്റ്റീസ് പി. സദാശിവം ശബരിമല സന്ദര്‍ശിക്കുന്ന കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ ഗവര്‍ണര്‍ സന്നദ്ധത അറിയിച്ചതായും കര്‍മ്മസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. ശബരിമലയിലെ പ്രശ്‌നങ്ങളും അയ്യപ്പഭക്തര്‍ക്ക് ശബരിമലയിലുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും കര്‍മമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. ശബരിമല കര്‍മസമിതി പ്രവര്‍ത്തകരായ സ്വാമി ചിതാനന്ദപുരി, എസ്.പി.ആര്‍. കുമാര്‍, സ്വാമി അയ്യപ്പദാസ്, കെ.എസ്. നാരായണന്‍, ശശികുമാര്‍ എന്നിവരാണു ഗവര്‍ണറെ സന്ദര്‍ശിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍