കര്‍താര്‍പുര്‍ ഇടനാഴി: സമാധാനചര്‍ച്ചയുടെ പുനരാരംഭമല്ലെന്ന് ബിപിന്‍ റാവത്ത്

ന്യൂഡല്‍ഹി: കര്‍താര്‍പുര്‍ ഇടനാഴി തുറക്കാനുള്ള തീരുമാനത്തെ മറ്റൊന്നുമായി ബന്ധപ്പിക്കേണ്ടതില്ലെന്ന് കരസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത്. കര്‍താര്‍പുര്‍ ഇടനാഴിക്കു മറ്റു സംഭവങ്ങളുമായി ബന്ധമില്ല. പാക്കിസ്ഥാനുമായുള്ള സമാധാന ചര്‍ച്ചകളുടെ പുനരാരംഭവുമല്ലെന്നും ജനറല്‍ റാവത്ത് പറഞ്ഞു. സിക്ക് വിശ്വാസികള്‍ക്ക് പാക്കിസ്ഥാനിലെ ആരാധനാലയം സന്ദര്‍ശിക്കാന്‍ കര്‍താര്‍പുര്‍ ഇടനാഴി സഹായകമാകും. ഇടനാഴി യാഥാര്‍ഥ്യമാക്കാന്‍ ഇന്ത്യ മുന്‍കൈയെടുത്തിരുന്നു. ഇത് രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം ആരംഭിക്കാന്‍ ഇടയാക്കുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ നല്‍കുന്നതു പാക്കിസ്ഥാന്‍ അവസാനിപ്പിക്കാതെ ഒരു തരത്തിലുള്ള ചര്‍ച്ചകള്‍ക്കും ഇന്ത്യ തയാറാകില്ലെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജും വ്യക്തമാക്കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍