പുടിന്റെ പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കി

വാഷിംഗ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ട്വിറ്റര്‍ അധികൃതര്‍ റദ്ദാക്കി. ഈ അക്കൗണ്ട് സംബന്ധിച്ച് നേരത്തെ സംശയമുയര്‍ന്നിരുന്നതാണ്. എന്നാല്‍ ഇത് ഔദ്യോഗിക അക്കൗണ്ട് ആണെന്നായിരുന്നു മാധ്യമ വാര്‍ത്തകള്‍. പക്ഷേ, ട്വിറ്റര്‍ അധികൃതര്‍ ഇത് സംബന്ധിച്ച് വീണ്ടും പരിശോധനകള്‍ നടത്തി. ഈ പരിശോധനയിലാണ് അക്കൗണ്ട് വ്യാജമാണെന്ന് സ്ഥിരീകരിച്ചത്. ബുധനാഴ്ച രാവിലെ മുതലാണ് പുടിന്റെ അക്കൗണ്ട് റദ്ദാക്കപ്പെട്ട വിവരം ഉപയോക്താക്കളും പുടിനെ ട്വിറ്ററില്‍ പിന്തുടരന്നുവരും അറിഞ്ഞു തുടങ്ങിയത്. എന്നാല്‍ ട്വിറ്റര്‍ കമ്മ്യൂണിക്കേഷന്‍ ടീമിന്റെ ഔദ്യോഗിക വിശദീകരണം വരുന്നതുവരെ അക്കൗണ്ട് റദ്ദാക്കപ്പെട്ടതാണോ എന്ന് വ്യക്തമായിരുന്നില്ല. ഞായറാഴ്ച വൈകിട്ടാണ് അക്കൗണ്ട് റദ്ദാക്കിയതെന്നും റഷ്യന്‍ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നുമായിരുന്നു ട്വിറ്റര്‍ കമ്മ്യൂണിക്കേഷന്‍സ് വിശദീകരിച്ചത്. 2012 നവംബറില്‍ ആരംഭിച്ച ഈ അക്കൗണ്ടില്‍ അവസാനമായി ഒരു ട്വീറ്റ് വന്നത് 2018 നവംബര്‍ 18നായിരുന്നു. നേരത്തെ, 2014ല്‍ ബിസിനസ് ഇന്‍സ്ലൈഡും ഈ അക്കൗണ്ട് വ്യാജമാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍