ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷ നടപ്പിലാക്കണം

ഭക്ഷണ പ്രിയരാണ് നമ്മള്‍ മലയാളികള്‍ എന്തും രുചിച്ചു നോക്കാന്‍ താല്‍പര്യമുള്ളവര്‍ അതിനാല്‍ ഏറ്റവും അധികം രോഗങ്ങള്‍ ഭക്ഷണത്തിലൂടെ ലഭിക്കുന്നതും നമ്മള്‍ മലയാളികള്‍ക്കാണ്. മാറുന്ന സംസ്‌ക്കാരം മലയാളികളെ രോഗങ്ങള്‍ക്ക് അടിമ കളാക്കി കൊണ്ടിരിക്കുന്നു.ഇന്നു ആസ്പത്രികളില്‍ ചികിത്സ തേടിയെത്തുന്ന രോഗികളിലധികവും ഇത്തരത്തില്‍ പടരുന്ന രോഗവുമായി എത്തുന്നവരാണ്. മായംകലര്‍ന്ന ഭക്ഷ്യസാധനങ്ങള്‍ വിറ്റഴിച്ചതിനു ഈ വര്‍ഷം സംസ്ഥാനത്തു പിഴയിടാക്കിയതു കാല്‍ കോടിയിലധികം രൂപ. ഒമ്പതു ജില്ലകളില്‍നിന്നാണു 25.46 ലക്ഷം രൂപ പിഴയീടാക്കിയത്. കോഴിക്കോട് ജില്ലയിലാണു പിഴത്തുക ഏറ്റവും കൂടുതല്‍. വയനാട്ടില്‍നിന്നാവട്ടെ പിഴയായി ഒരു രൂപ പോലും ഈടാക്കിയിട്ടുമില്ല. ഭക്ഷണത്തിലെ മായം പെരുകുമ്പോഴും പരിശോധിപ്പിക്കാന്‍ സാധാരണക്കാരനു തടസം അമിത ഫീസാണ്. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് കടുത്ത ശിക്ഷകളൊന്നും ലഭിക്കുന്നുമില്ല.എന്നാല്‍ ഇത്തരത്തില്‍ ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നവര്‍ പിടിക്കപ്പെട്ടാല്‍ അവര്‍ക്ക് ജീവപര്യന്തം ശിക്ഷ തന്നെ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ .ഇതിനായി അവര്‍ നിയമഭേദഗതിക്കൊരുങ്ങുകയാണ്. ഭക്ഷണപദാര്‍ഥങ്ങളിലും മരുന്നുകളിലും മായം ചേര്‍ക്കുന്നവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍