ബസുകളില്‍ സീറ്റ് സംവരണകണക്ക് പ്രദര്‍ശിപ്പിക്കാന്‍ ഗതാഗത വകുപ്പ്

തൃശൂര്‍: ബസുകളിലെ സീറ്റ് സംവരണം സംബന്ധിച്ചുള്ള കണക്കുകള്‍ അറിയിപ്പ് പോസ്റ്ററുകളായി ബസുകളില്‍ പതിക്കാനൊ രുങ്ങി ഗതാഗത വകുപ്പ്. കെഎസ്ആര്‍ടിസി
യിലും സ്വകാര്യ ബസുകളിലും സര്‍ക്കാര്‍ നിയമാനുസൃതമായി സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ സംവരണം ചെയ്തിട്ടുള്ള സീറ്റുകള്‍ അര്‍ഹരായവര്‍ക്കു ലഭിക്കുന്നില്ലായെന്ന പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് ജില്ലയിലെ സ്വകാര്യ ബസുകളില്‍ അറിയിപ്പുകള്‍ പതിക്കാന്‍ ഗതാഗതവകുപ്പ് തീരുമാനിച്ചത്. സ്ത്രീകള്‍ക്ക് 25 ശതമാനം, മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 20 ശതമാനം, അമ്മയ്ക്കും കുഞ്ഞിനും അഞ്ച് ശതമാനം, വികലാംഗര്‍ക്കും അന്ധര്‍ക്കുമായി അഞ്ചു ശതമാനം വീതവും, ഗര്‍ഭിണികള്‍ക്ക് ഒരുസീറ്റുമാണ് നിലവിലുള്ള സംവരണക്കണക്ക്. കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെയാണു ബസുകളില്‍ നോട്ടീസ് പതിക്കുന്നത്. ബസ് ഉടമകളും ജീവനക്കാരുമായി സഹകരിച്ച് നിര്‍ദേശങ്ങള്‍ ഉറപ്പുവരുത്തും. സീറ്റുകള്‍ നല്‍കേണ്ട ഉത്തരവാദിത്വം കണ്ടക്ടര്‍മാര്‍ക്കാണ്. ആര്‍ടിഒ കെ.എം. ഉമ്മറിന്റെ നിര്‍ദേശ പ്രകാരമാണ് ബസുകളില്‍ സീറ്റു സംവരണക്കണക്ക് പ്രദര്‍ശിപ്പാക്കാന്‍ തീരുമാനിച്ചത്. 28 ന് രാവിലെ 10 ന് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഉദ്ഘാടനം ആര്‍ടി ഓഫീസില്‍ കെ.എം. ഉമ്മര്‍ നിര്‍വഹിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍