സര്‍ക്കാര്‍ തിടുക്കപ്പെട്ട് സുപ്രീം കോടതിയിലേക്കില്ല

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ ചില സംഘടനകള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ നീട്ടിവച്ചു. കഴിഞ്ഞ ദിവസം ഹൈക്കോടതി ശബരിമല വിഷയത്തില്‍ നടത്തിയ വിധി സംസ്ഥാന സര്‍ക്കാരിന് അനുകൂലമാണെന്നാണ് വിലയിരുത്തല്‍. ഹൈക്കോടതി വിധി പരിശോധിച്ച ശേഷം സുപ്രീം കോടതിയിലേക്ക് നീങ്ങിയാല്‍ മതിയെന്നാണ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ തിടുക്കത്തില്‍ സുപ്രീം കോടതിയിലേക്ക് നീങ്ങേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തലത്തിലെ ധാരണ. ശബരിമലയിലെ നിലവിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി സുപ്രീം കോടതിയെ സമീപിക്കുമെന്നായിരുന്നു വിവരം. ഇതനുസരിച്ച് അഭിഭാഷകരുമായി കൂടിയാലോചനകളും നടന്നിരുന്നു. ഇന്ന് ഇത് സംബന്ധിച്ച ഹര്‍ജി ഫയല്‍ ചെയ്യാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ അപ്രതീക്ഷിതമായി പിന്മാറിയത്.നേരത്തെ ശബരിമല വിധിയില്‍ സാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍