അയോധ്യയില്‍ സൈന്യത്തെ അയക്കണമെന്ന് അഖിലേഷ്‌യാദവ്

ലക്‌നോ: രാമക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് അയോധ്യയില്‍ തീവ്രഹിന്ദു വാദികള്‍ സംഘടിക്കുന്നതിനെതിരെ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്ത്. സുപ്രീം കോടതി സൈന്യത്തെ അയോധ്യയിലേക്ക് അയക്കണമെന്ന് അഖിലേഷ് ആവശ്യപ്പെട്ടു. പ്രദേശത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ ആവശ്യമെങ്കില്‍ സൈന്യത്തെ അയക്കണം. ബിജെപി ഏതറ്റംവരെ പോകാനും മടികാണിക്കാത്ത പാര്‍ട്ടിയാണെന്നും അഖിലേഷ് പറഞ്ഞു. ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ രണ്ടു ദിവസത്തെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് അയോധ്യയില്‍ തമ്പടിച്ചിരിക്കുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകരും അയോധ്യയില്‍ കൂട്ടമായി തങ്ങുകയാണ്. ഇതോടെ അതീവ ജാഗ്രതയിലാണ് പോലീസ്. 160 ഇന്‍സ്‌പെക്ടര്‍മാര്‍, 700 കോണ്‍സ്റ്റബിള്‍, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ അഞ്ച് കമ്പനി, എടിഎസ് കമോന്‍ഡോകള്‍, ഡ്രോണ്‍ നിരീക്ഷണം തുടങ്ങി കര്‍ഷന നിരീക്ഷണത്തിലാണ് അയോധ്യയിപ്പോള്‍. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോടതി ഇടപെടണമെന്നാണ് അഖിലേഷ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍