ജനറല്‍ കോച്ചുകള്‍ വെട്ടികുറച്ചതിനെതിരേ പ്രതിഷേധം ശക്തമാകുന്നു

കോഴിക്കോട് : പരശു റാം എക്‌സ്പ്രസില്‍ ജനറല്‍ കോച്ചുകള്‍ വെട്ടികുറച്ചതിനെതിരെ മലബാര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധം ശക്തമാക്കി.സാധാരണ 21 കോച്ചുകള്‍ ഉണ്ടായിരുന്ന പരശുവില്‍ 20 കോച്ചുകളാക്കുകയും പിന്നീട് അത് വെട്ടി കുറച്ച് 19 കോച്ചുകളാക്കി ചുരുക്കുകയും ചെയ്ത നടപടിക്കെതിരെയാണ് മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധം ശക്തമാക്കി രംഗത്തുവന്നത്.എന്നാല്‍ കുറച്ചത് ജനറല്‍ കോച്ചുകളാണെന്നിരിക്കെ രണ്ട് കോച്ചുകള്‍ ആര്‍മിക്കും വിട്ടു നല്‍കിയത് പാസഞ്ചേഴ്‌സിന് തിരിച്ചടിയായി.നിലവില്‍ വെറും എട്ടു ജനറല്‍ കോച്ചുകള്‍ മാത്രമാണ് യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുള്ളത്.റയില്‍വേ അധികാരികളുടെ വിവേചന പരമായ നിലപാടാണ് ഇതിനു പിന്നിലെന്ന് മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍