കെ.എം.ഷാജിയുടെ നിയമസഭാംഗത്വം റദ്ദാക്കി

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം.ഷാജി എം.എല്‍.എയുടെ നിയമസഭാംഗത്വം റദ്ദായതായി നിയമസഭാ സെക്രട്ടറി അറിയിച്ചു. നാളെ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെയാണ് നിയമസഭാ സെക്രട്ടറി വി.കെ.ബാബുപ്രകാശ് പ്രത്യേക ബുള്ളറ്റിലൂടെ കെ.എം. ഷാജിയുടെ അംഗത്വം റദ്ദാക്കിയതായി അറിയിച്ചത്. ഇതോടെ സമ്മേളനത്തില്‍ കെ.എം.ഷാജിക്ക് പങ്കെടുക്കാനാവില്ലെന്ന് ഉറപ്പായി. തിരഞ്ഞെടുപ്പ് ഹര്‍ജിയിന്‍മേല്‍ 9112018നാണ് കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. എന്നാല്‍ ഈ ഉത്തരവിന്റെ പ്രാബല്യം 23112018 വരെ ഹൈക്കോടതി തന്നെ സ്‌റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയോ സുപ്രീം കോടതിയോ പ്രസ്തുത സ്‌റ്റേ നീട്ടിക്കൊടുക്കുകയുണ്ടായില്ല. ഈ സാഹചര്യത്തില്‍ 24112018 മുതല്‍ കെ.എം.ഷാജിയെ അയോഗ്യനാക്കിയിരിക്കുന്നുവെന്നും ബുള്ളറ്റിനില്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍