സായി പല്ലവി ഫഹദിന്റെ നായിക

മലര്‍ മിസ്സിനെ അത്രപെട്ടെന്നൊന്നും മലയാളികള്‍ മറക്കില്ല. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത 'പ്രേമം' എന്ന ഒറ്റ ചിത്രം കൊണ്ട് കേരളക്കരയുടെ മനസ്സില്‍ കയറിയ സായി പല്ലവിക്ക് പിന്നീട് നിരവധി അവസരങ്ങള്‍ വന്നിരുന്നു. പക്ഷേ പഠന സംബന്ധമായ തിരക്കുകളായതിനാല്‍ മിക്കതും ഉപേക്ഷിക്കേണ്ടി വന്നു. എന്നാല്‍ സായി വീണ്ടും മലയാളത്തിലേക്കെത്തുകയാണെ്. ഒരു പ്രണയ ചിത്രവുമായാണ് താരമെത്തുക. നിവിന്‍ പോളിക്കും ദുല്‍ഖര്‍ സല്‍മാനും ശേഷം ഫഹദ് ഫാസിലിനൊപ്പമാകും താരമെത്തുക. ഈമയൗ ന്റെ തിരക്കഥാകൃത്തായ പി.എഫ് മാത്യൂസാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അതുല്‍ കുല്‍ക്കര്‍ണി, സുദേവ് നായര്‍, സുരഭി ലക്ഷമി, രഞ്ജിപ്പണിക്കര്‍, ലെന, ശാന്തികൃഷ്ണ, പ്രകാശ് രാജ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിനായി അണി നിരക്കുന്നത്. സിനിമയുടെ ചിത്രീകരണം ഊട്ടിയില്‍ തുടങ്ങി.ദുല്‍ഖര്‍ സല്‍മാനുമായി അഭിനയിച്ച 'കലി'യാണ് സായിയുടേതായി അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍