ഒളിമ്പിക്‌സ് സ്വര്‍ണം സ്വപ്‌നം : മേരി കോം

ന്യൂഡല്‍ഹി: ഒളിമ്പിക്‌സില്‍ ബോക്‌സിംഗ് സ്വര്‍ണം നേടുകയാണു തന്റെ ലക്ഷ്യമെന്ന് ആറാം തവണയും ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ മേരി കോം. ഏതൊരു താരത്തിന്റെയും സ്വപ്‌നം ഒളിമ്പിക്‌സ് സ്വര്‍ണമല്ലേ. എന്റെ സ്വപ്‌നവും മറ്റൊന്നല്ല. ഒരു ഒളിമ്പിക്‌സ് സ്വര്‍ണം ഞാന്‍ സ്വപ്‌നം കണ്ടു തുടങ്ങിയിരിക്കുന്നു. അതിനായുള്ള കഠിന പരിശീലനത്തിലാണു ഞാന്‍. ഇത്തവണ വലിയ പ്രതീക്ഷയുണ്ട്. അത് നേടാന്‍ കഴിയുമെന്നുതവന്നെയാണു കരുതുന്നത്. ലോകചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണം നല്‍കുന്ന ആത്മവിശ്വാസം ചെയ്യാറുതല്ല. തീര്‍ച്ചയായും ലണ്ടന്‍ ഒളിമ്പിക്‌സിലേതിനേക്കാള്‍ നന്നായി കളിക്കാന്‍ എനിക്കിന്നു കഴിയുന്നുണ്ട്. ആ വെങ്കലം സ്വര്‍ണമാക്കാന്‍ എനിക്കാവും. ഞാന്‍ അതിനുവേണ്ടിയുള്ള പരിശീലനം ഫലം ചെയ്യും. മേരികോം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍