കെ.എം ഷാജിയെ നിയമസഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ല: സ്പീക്കര്‍

തിരുവനന്തപുരം: കെ.എം.ഷാജിയെ നിയമസഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഹൈക്കോടതി വിധിയാണ് മുന്നിലുള്ളതെന്നും രേഖാമൂലമുള്ള നിര്‍ദേശമില്ലാതെ കെ.എം. ഷാജിയെ സഭാനടപടികളില്‍ പങ്കെടുപ്പിക്കാന്‍ പറ്റില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. വിഷയത്തില്‍ ഹൈക്കോടതിയുടെ ഉത്തരവ് ലഭിക്കാതെ നിലപാടെടുക്കാന്‍ സാധിക്കില്ല. അറിയിപ്പ് ലഭിച്ചാല്‍ ആ നിമിഷം നിലപാട് സ്വീകരിക്കും അദ്ദേഹം പറഞ്ഞു.സുപ്രീംകോടതിയാണ് നിയമസഭാ സമ്മേളനത്തില്‍ കെ.എം ഷാജിക്ക് പങ്കെടുക്കാമെന്ന് ഇന്നലെ ഉത്തരവിട്ടത്.നിയമ സഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ നിന്നും ജയിച്ച ഷാജിയുടെ തെരഞ്ഞെടുപ്പിന് ഹൈക്കോടതി അയോഗ്യത കല്‍പ്പിച്ചിരുന്നു.വര്‍ഗീയ പ്രചാരണം നടത്തിയെന്ന എതിര്‍ സ്ഥാനാര്‍ത്ഥി എം.വി നികേഷ് കുമാറിന്റെ ഹര്‍ജിയിലായിരുന്നു നടപടി. ഇതിനെതിരെയാണ് ഷാജി സുപ്രീം കോടതിയെ സമീപിച്ചത്.നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാമെന്നും ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ കഴിയില്ലെന്നുമാണ് സുപ്രീംകോടതിയുടെ ഉത്തരവ് അതിനിടെ പി.സി. ജോര്‍ജ് എംഎല്‍എയ്‌ക്കെതിരായ പരാതികള്‍ ഗൗരവത്തോടെ കാണുന്നുവെന്നും പരാതികള്‍ എത്തിക്‌സ് കമ്മറ്റിക്ക് കൈമാറിയിട്ടുണ്ടെന്നും സ്പീക്കര്‍ അറിയിച്ചു. ശബരിമല വിഷയത്തില്‍ ദിനം പ്രതി അഭിപ്രായം പറയാനില്ലെന്നു പറഞ്ഞ ശ്രീരാമകൃഷ്ണന്‍ നവോത്ഥാനത്തോട് പുറംതിരിഞ്ഞു നിന്നാല്‍ നമ്മുടെ സമൂഹം പിറകോട്ട് പോകുമെന്നും ഓര്‍മിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍