കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നിലയ്ക്കലില്‍

പത്തനംതിട്ട: ശബരിമലയില്‍ പ്രതിഷേധങ്ങള്‍ നിലനില്‍ക്കെ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നിലയ്ക്കലില്‍ എത്തി. ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുവേണ്ടിയാണ് താന്‍ ശബരിമലയില്‍ എത്തിയിരിക്കുന്നതെന്നും അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു.പ്രളയത്തില്‍ നശിച്ച ശബരിമലയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നൂറ് കോടി രൂപ നല്‍കിയിരുന്നു. ഇത് ഉപയോഗിച്ച് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് വിലയിരുത്തുകയാണ് സന്ദര്‍ശനത്തിന്റെ മുഖ്യലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.ശബരിമലയില്‍ 144 പ്രഖ്യാപിക്കേണ്ട എന്ത് സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ശബരിമലയെ സര്‍ക്കാര്‍ നശിപ്പിക്കുകയാണ്. കേന്ദ്ര ടൂറിസം മന്ത്രി എന്ന നിലയിലാണ് ശബരിമലയില്‍ എത്തിയിരിക്കുന്നത്. പമ്പയിലും സന്നിധാനത്തും സന്ദര്‍ശനം നടത്തുമെന്നും അല്‍ഫോന്‍സ് കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍