വിമാനത്താവള ഉദ്ഘാടനം: മട്ടന്നൂര്‍ അണിഞ്ഞൊരുങ്ങും

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനത്തോടനുബന്ധിച്ച് മട്ടന്നൂര്‍ ടൗണിലെയും പരിസരങ്ങളിലെയും വ്യാപാര സ്ഥാപനങ്ങള്‍ അലങ്കരിക്കാന്‍ തീരുമാനം.
മട്ടന്നൂര്‍ നഗരസഭ ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മട്ടന്നൂര്‍ നഗരത്തിലെ കണ്ണൂര്‍, തലശേരി, ഇരിട്ടി റോഡുകളിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും ഡിസംബര്‍ ഏഴ് മുതല്‍ ഒന്‍പത് വരെ അലങ്കരിക്കാനാണ് തീരുമാനം. വ്യാപാരി സംഘടനകളുടെ നേതൃത്വത്തില്‍ സ്ഥാപനങ്ങള്‍ അലങ്കരിക്കാന്‍ നിര്‍ദേശം നല്‍കും. 
ഏഴിന് വൈകുന്നേരം മട്ടന്നൂര്‍ നഗരത്തില്‍ നടത്തുന്ന സാംസ്‌കാരിക ഘോഷയാത്ര വന്‍ വിജയമാക്കുന്നതിനും യോഗം തീരുമാനിച്ചു. വ്യാപാരികളെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചു നഗരസഭ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ അനിത വേണു അധ്യക്ഷത വഹിച്ചു. ഷാഹിന സത്യന്‍, എ.കെ. സുരേഷ് കുമാര്‍, കെ.ശ്രീധരന്‍, സി.വി.ശശീന്ദ്രന്‍, വി.എന്‍.സത്യേന്ദ്രനാഥ്, എം.റോജ, വി.പി. ഇസ്മായില്‍ എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍