പ്രളയബാധിത മേഖലയിലെ കുട്ടികള്‍ക്ക് മാനസിക ഉല്ലാസത്തിന് പ്രത്യേക പദ്ധതി

കരുവാരക്കുണ്ട്: പ്രളയബാധിത ഗ്രാമപഞ്ചായത്തുകളിലെ കുട്ടികള്‍ക്ക് മാനസികോല്ലാസം നല്‍കുക എന്ന ലക്ഷൃത്തോടെ മലപ്പുറം ചൈല്‍ഡ് ലൈന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ഇതിന്റെ ഭാഗമായി കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ആബിദലി പരിശീലനം ഉദ്ഘാടനം ചെയ്തു. മലപ്പുറം ചൈല്‍ഡ് ലൈന്‍ കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിലെ കുട്ടികള്‍ക്ക് മാനസികോല്ലാസം നല്‍കുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്. ഇത്തരം പദ്ധതികള്‍ വാര്‍ഡ് മെമ്പര്‍മാര്‍ ,കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യ, ആശാ വോളണ്ടിയര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പ്രാവര്‍ത്തികമാക്കുന്നത്. ഇതിനായാണ് പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ.ടി.സാജിത അധ്യക്ഷ വഹിച്ചു.ചൈല്‍ഡ് ലൈന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ സി.പി.സലിം ക്ലാസിന് നേതൃത്വം നല്‍കി. കെ.കെ മന്‍സൂര്‍, കുര്യച്ചന്‍ കോലഞ്ചേരി ,സൈനബ പാലഞ്ചിരി, കെ.നിഷാത്ത്, ജമീല അഷ്‌റഫ് ,എന്‍.കെ. ഫാത്തിമത്ത് സുഹ്‌റ തുടങ്ങിയവര്‍ പ്രസംഗിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍