ലോകകപ്പ് ടിക്കറ്റുകള്‍ വിറ്റഴിയുന്നു

ദുബായ്: ഐസിസി 2019 ലോകകപ്പിലെ ടിക്കറ്റുകള്‍ വന്‍ തോതില്‍ വിറ്റഴിയുന്നുവെന്ന് ഐസിസി അറിയിച്ചു. ഇനി 3500ല്‍ താഴെ ടിക്കറ്റുകള്‍ മാത്രമേ വില്‍ക്കാനായുള്ളുവെന്ന് ഐസിസി വാണിജ്യകാര്യ ജനറല്‍ മാനേജര്‍ കാംപ്‌ബെല്‍ ജെമിസണ്‍ പറഞ്ഞു. യുകെയില്‍ മേയ് 30 മുതല്‍ ജൂലൈ 14 വരെയാണ് ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍. ജൂണ്‍ 16ന് ഓള്‍ഡ് ട്രാഫര്‍ഡില്‍ നടക്കുന്ന ഇന്ത്യപാക്കിസ്ഥാന്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റുപോയതായി അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍