മുന്നറിയിപ്പുമായി ഹൈക്കോടതി; ശബരിമലയിലെ നിയന്ത്രണങ്ങള്‍ റദ്ദാക്കേണ്ടി വരുമെന്ന്

കൊച്ചി: ശബരിമലയില്‍ കോടതിയുടെ അനുമതിയില്ലാതെ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ അനുചിതമെന്നു കണ്ടാല്‍ റദ്ദാക്കേണ്ടിവരുമെന്നു ഹൈക്കോടതി ദേവസ്വം ബെഞ്ച്. ആരാണു നിയന്ത്രണങ്ങള്‍ക്കു നിര്‍ദേശം നല്‍കിയതെന്നും എന്താണു നിയന്ത്രണങ്ങളെന്നും വ്യക്തമാക്കി ഡിജിപി വിശദമായ സത്യവാങ്മൂലം നല്‍കണമെന്നു കോടതി ഉത്തരവിട്ടു. നിയന്ത്രണങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി, വീഴ്ചയുണ്ടായാല്‍ എന്തുചെയ്യണമെന്ന് അറിയാമെന്നു വാക്കാല്‍ പറഞ്ഞു. ജസ്റ്റീസുമാരായ പി. ആര്‍.രാമചന്ദ്രമേനോന്‍, എന്‍. അനില്‍ കുമാര്‍ എന്നിവരടങ്ങു ന്നതാണ് ബെഞ്ച്. 
ശബരിമലയിലെ സുരക്ഷയും ക്രമസമാധാനപാലനവും കണക്കിലെടുത്തു പരിശോധനകളും ചോദ്യംചെയ്യലുമൊക്കെയാവാം. അതിന്റെ പേരില്‍ ഭക്തരെ ബുദ്ധിമുട്ടിക്കരുത്. ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം. അനാവശ്യ നിയന്ത്രണങ്ങള്‍ ഒഴിവാക്കണം. സാമൂഹ്യവിരുദ്ധര്‍ക്കു ശബരിമലയില്‍ അജന്‍ഡകളുണ്ടാകാം. എന്നാല്‍ കോടതിക്കു ഭക്തരുടെ കാര്യത്തിലാണു താത്പര്യം. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍