തീരദേശ സേനാനിയമനത്തിന് വിദ്യാഭ്യാസം മാനദണ്ഡമാക്കരുതെന്ന്

കൊല്ലം : തീരദേശ സേനയിലേക്ക് നിയമനം നടത്തുന്‌പോള്‍ ഓഖി ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് മുന്‍ഗണന നല്‍കി വിദ്യാഭ്യാസം മാനദണ്ഡമാക്കാതെ നിയമനം നടത്തണമെന്ന് കേരളാ കോണ്‍ഗ്രസ് ബിസംസ്ഥാന സെക്രട്ടറി എന്‍.എസ്. വിജയന്‍ ആവശ്യപ്പെട്ടു. കേരളാ മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ബി സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാത്രികാലങ്ങളില്‍ ചെറുമത്സ്യങ്ങളെ പിടിച്ച് ബോക്‌സിനകത്താക്കി വലിയ ലോറിയില്‍ കയറ്റി തമിഴ്‌നാട്, തൂത്തുക്കുടി, മൈസൂര്‍, മംഗലാപുരം എന്നിവിടങ്ങളില്‍ കൊണ്ടുപോകുന്നത് തടയാന്‍ ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്റിനും പോലീസിനും സാധിക്കുന്നില്ല. അടിയന്തിരമായി കേന്ദ്രസര്‍ക്കാര്‍ സ്‌പെഷല്‍ ഓര്‍ഡര്‍ ഇറക്കി നിയമ വിരുദ്ധമായുള്ള ഇത്തരം മത്സ്യബന്ധ പ്രവര്‍ത്തനം തടയാന്‍ നടപടിസ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ചെറുമത്സ്യങ്ങളെ പിടിക്കുന്നത് മൂലം കടല്‍ വന്ധീകരണത്തിലേക്ക് നീങ്ങുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന ജന.സെക്രട്ടറി പെരുങ്കുളം സുരേഷ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ തേവലക്കര ക്ലീറ്റസ്, കലയപുരം വൈ രാജു, അരവിള മേരീദാസന്‍, ജോസഫ് സോമന്‍, ജസ്റ്റിന്‍.പി, ചാത്തന്നൂര്‍ ബേബി സുനില്‍, പള്ളിത്തോട്ടം വിജയധരന്‍, സജിജോര്‍ജ്, പാപ്പന ചന്ദ്രന്‍, ചെറിയഴീക്കല്‍ സുരേഷ്, കൊല്ലം അലക്‌സാണ്ടര്‍ വാടി ടൈറ്റസ്, പ്രദീപ് പടപ്പക്കര, തൃക്കടവൂര്‍ ബേബി, കടന്പനാട് പ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍