കൊച്ചിയില്‍ മൂന്ന് ബോഡോ തീവ്രവാദികള്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളത്തെ പട്ടിമറ്റം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട മണ്ണൂരിനു സമീപം പ്ലൈവുഡ് കമ്പനിയില്‍നിന്നും മൂന്ന് ബോഡോ തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും ആസാം പോലീസും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. അറസ്റ്റിലായ മൂവരും ആസാം സ്വദേശികള്‍ തന്നെയാണ്. പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബുധനാഴ്ച രാത്രി പ്ലൈവുഡ് കമ്പനി വളഞ്ഞാണു ഇവരെ പിടികൂടിയത്. കന്പനിയില്‍ ഇന്നും പോലീസ് പരിശോധന നടത്തുന്നുണ്ട്. മൂവരും രണ്ടാഴ്ചമുമ്പാണ് ഈ കമ്പനിയില്‍ ജോലിക്കെത്തിയിട്ടെന്നാണു വിവരം.സംഘം ഇവിടെയെത്തിയത് എന്തിനെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും ആസാം പോലീസുമായി ബന്ധപ്പെട്ട് മൂവരെയും തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍