ന്യൂസിലന്‍ഡില്‍ ദ്വീപ് നീങ്ങുന്നു!

ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലന്‍ഡിലെ തെക്കന്‍ ദ്വീപ് വടക്കന്‍ ദ്വീപിനു സമീപത്തേക്കു നീങ്ങുന്നു. രണ്ടു വര്‍ഷം മുന്‍പ് തെക്കന്‍ ദ്വീപിലെ കൈകൂറ എന്ന സ്ഥലത്തുണ്ടായ വന്‍ ഭൂകമ്പത്തെ തുടര്‍ന്നാണിത്. റിക്റ്റര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്നു ദ്വീപുകള്‍ അഞ്ചു മീറ്ററോളം അടുത്തിരുന്നു. പക്ഷേ അവിടംകൊണ്ടു നിന്നില്ല. ഇപ്പോഴും തെക്കന്‍ ദ്വീപ് വടക്കന്‍ ദ്വീപിനടുത്തേക്കു സാവധാനം നീങ്ങുകയാണ്. രണ്ടു വര്‍ഷം കൊണ്ട് 35 സെന്റിമീറ്റര്‍ അടുത്തു എന്ന് ശാസ്ത്രജ്ഞര്‍ നിര്‍ണയിച്ചു. കൈകൂറ ഭൂകമ്പത്തെ തുടര്‍ന്നു ഭൂമിയില്‍ 25 വിള്ളലുകള്‍ കാണപ്പെട്ടു. സാധാരണ ഭൂകമ്പങ്ങളില്‍ ഒന്നോ രണ്ടോ വിള്ളലുകളേ കാണപ്പെടാറുള്ളൂ. ഇത്രയേറെ എണ്ണം കണ്ടത് ഭൂകമ്പ പഠന മേഖലയില്‍ പുതിയ വിശദീകരണങ്ങള്‍ ആവശ്യമാക്കി. 2016 നവംബര്‍ 14നുണ്ടായ ഭൂകമ്പത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. 57 പേര്‍ക്കു പരിക്കേറ്റു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍