ഹോക്കി ലോകകപ്പിന് വൈകീട്ട് തുടക്കം

ഇന്ന് കാനഡ ബെല്‍ജിയവുമായും ഇന്ത്യ ദക്ഷിണാഫ്രിക്കയുമായും ഏറ്റുമുട്ടും

ഭുവനേശ്വര്‍: ഇന്ത്യയുടെ ദേശീയ കായികയിനത്തിന്റെ ലോക പോരാട്ടത്തിന് ഒഡീഷ വേദിയാകുന്നു. ഭുവനേശ്വറിലുള്ള കലിംഗ സ്റ്റേഡിയത്തില്‍ ലോകകപ്പ് ഹോക്കി പോരാട്ടങ്ങള്‍ക്കു ഇന്നു വൈകീട്ട് തുടക്കമാകും.വൈകീട്ട് അഞ്ചുമണിയ്ക്ക് ഉദ്ഘാടന മത്സരത്തില്‍ ബെല്‍ജിയം കാനഡയെ നേരിടും.ഏഴുമണിയ്ക്ക് ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. നാലു ഗ്രൂപ്പുകളിലായി 16 ടീമുകളാണു ലോകകപ്പില്‍ പങ്കെടുക്കുന്നത്. ലോകകപ്പിന്റെ 14ാം പതിപ്പിനാണ് ഇന്ത്യ വേദിയൊരുക്കുന്നത്. ഹോക്കി പവര്‍ ഹൗസുകളായ ഓസ്‌ട്രേലിയ, ജര്‍മനി, ഹോളണ്ട്, അര്‍ജന്റീന തുടങ്ങിയ ടീമുകളും ചാമ്പ്യന്‍ഷിപ്പില്‍ പോരാടാനിറങ്ങും. കിരീടം നേടാന്‍ ഏറെ സാധ്യത കല്പിക്കുന്ന ഇന്ത്യയും അയല്‍ക്കാരായ പാക്കിസ്ഥാനും കൊമ്പുകോര്‍ക്കുന്ന പോരാട്ടത്തിന് ആരാധകര്‍ കാത്തിരിക്കുകയാണ്. ഓരോ ഗ്രൂപ്പില്‍നിന്നും ഒന്നാം സ്ഥാനത്തെത്തുന്ന ടീമുകള്‍ നേരിട്ടു ക്വാര്‍ട്ടറിലേക്കു യോഗ്യത നേടും. രണ്ടാം സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരും പ്ലേ ഓഫ് കളിക്കണം. നാലാം സ്ഥാനക്കാര്‍ പുറത്താകും.ഡിസംബര്‍ 16നാണ് ഫൈനല്‍. ഓസ്‌കര്‍ ജേതാക്കാളായ ഗുല്‍സാറും എ.ആര്‍. റഹ്മാനുമാണ് ലോകകപ്പ് ഗാനത്തിന്റെ ശില്പികള്‍. ഗുല്‍സാര്‍ രചിച്ച ലോകകപ്പ് ഗാനത്തിന് റഹ്മാനാണു സംഗീതം നല്‍കിയത്. ലോകകപ്പിന്റെ ഉദ്ഘാടന വേദിയില്‍ ജയ് ഹിന്ദ് ഇന്ത്യ എന്നു തുടങ്ങുന്ന ഗാനം റഹ്മാന്‍ ആലപിക്കും. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍