തിരിച്ചുവരാന്‍ തയാറെടുത്ത് ഹര്‍ദിക് പാണ്ഡ്യ

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കുമെന്ന് ഹര്‍ദിക് പാണ്ഡ്യ. പരിക്ക് ഭേദമായെന്നും പരിശീലനം ആരംഭിച്ചതായും ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലൂടെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വ്യക്തമാക്കി. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലേക്കു തിരിച്ചുവരാനായി കഠിനാധ്വാനം ചെയ്യുകയാണു ഞാന്‍. പൂര്‍ണ ആരോഗ്യവാനായി തിരിച്ചുവരാനാണ് ശ്രമിക്കുന്നത്. മുംബൈയില്‍ ബൗളിംഗ് പരിശീലനത്തിലാണ്. രണ്ടു മാസങ്ങള്‍ക്കു ശേഷമാണ് ഞാന്‍ പന്തെറിയുന്നത്. എനിക്ക് ശക്തമായി ടീമിലേക്കു മടങ്ങിവരാനാവും ഹര്‍ദിക് പാണ്ഡ്യ പറഞ്ഞു. ഓസീസിനെതിരായ ഏകദിന പരമ്പരയ്ക്ക് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്നും അതിനായി കഠിന പരിശ്രമത്തിലാണ് താനെന്നും പാണ്ഡ്യ പറഞ്ഞു. ഏഷ്യാകപ്പില്‍ ഗ്രൂപ്പ് മത്സരത്തിനിടെയാണ് ഹര്‍ദിക്കിന് പരിക്കേറ്റത്. പരിക്ക് സാരമുള്ളതിനാല്‍ മത്സരങ്ങളില്‍ നിന്നും വിട്ടുനിന്ന താരം വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍നിന്നും മാറി നിന്നിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍