ടിആര്‍എസ് സംഘപരിവാറിന്റെ ബി ടീമെന്നു രാഹുല്‍


ഖമ്മം(തെലുങ്കാന): കെ. ചന്ദ്രശേഖരറാവുവിന്റെ തെലുങ്കാന രാഷ്ട്രസമിതി ബിജെപി, സംഘപരിവാര്‍ സംഘടനകളുടെ ബി ടീം ആണെന്നു തെരഞ്ഞെടുപ്പു റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെലുങ്കാനയില്‍ നാലു പാര്‍ട്ടികളുടെ സഖ്യം രൂപവത്കരിച്ചശേഷം തെലുങ്കുദേശം പാര്‍ട്ടി അധ്യക്ഷന്‍ എന്‍. ചന്ദ്രബാബു നായിഡുവുമായി ആദ്യമായി വേദി പങ്കിട്ടുകൊണ്ടു പ്രസംഗിക്കുകയായിരുന്നു രാഹുല്‍. സഖ്യകക്ഷികളായ തെലുങ്കാന ജനസമിതി, സിപിഐ എന്നീ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുത്തു. ആദ്യം നരേന്ദ്ര മോദിയുടെ ബി ടീം ആയ ടിആര്‍എസിനെ പരാജയപ്പെടുത്താം. പിന്നീട് എ ടീം ആയ ബിജെപിഎന്‍ഡിഎയെ പരാജയപ്പെടുത്താം. ടിആര്‍എസ് എന്നാല്‍ തെലുങ്കാന രാഷ്ട്രീയ സംഘപരിവാര്‍ ആയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍