ഹൈസിസ് വിജയകരമായി വിക്ഷേപിച്ചുചെന്നൈ: അതിനൂതന ഭൗമ നിരീക്ഷണ ഉപഗ്രഹം ഹൈസിസ് (ഹൈപ്പര്‍ സ്‌പെക്ട്രല്‍ ഇമേജിംഗ് സാറ്റലൈറ്റ്) ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും രാവിലെ 9.57നായിരുന്നു വിക്ഷേപണം. 112 മിനിറ്റുകള്‍ക്കൊണ്ട് ഉപഗ്രഹം ഭ്രമണപഥത്തിലെത്തും.ഐഎസ്ആര്‍ഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹമാണ് ഹൈസിസ്. പിഎസ്എല്‍വി സി 43 ആണ് ഹൈസിസിനെ ഭ്രമണപഥത്തില്‍ എത്തിക്കുക. ഹൈസിസിനൊപ്പം അമേരിക്ക ഉള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്നായി മുപ്പത് ചെറു ഉപഗ്രഹങ്ങളും പിഎസ്എല്‍വി സി 43യില്‍ വിക്ഷേപിച്ചിട്ടുണ്ട്. ഭൂമിയുടെ ഉപരിതലത്തെ ഏറ്റവും അടുത്ത് നിന്ന് നിരീക്ഷിക്കുകയാണ് ഹൈസിസ് വിക്ഷേപണത്തിന്റെ ലക്ഷ്യം. 380 കിലോയാണ് ഹൈസിസിന്റെ ഭാരം. പുലര്‍ച്ചെ 5.57നാണ് കൗണ്‍ഡൗണ്‍ തുടങ്ങിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍