സ്ത്രീ സൗഹൃദ മാള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: സേവനം, സുരക്ഷ, ശുചീകരണം, ഭരണ നിര്‍വഹണം എന്നിവയെല്ലാം പൂര്‍ണമായും വനിതകള്‍ നിര്‍വഹിക്കുന്ന കുടുംബശ്രീ വനിതാ മാള്‍ ഇന്ന് രാവിലെ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വയനാട് റോഡില്‍ ഫാത്തിമ ഹോസ്പിറ്റലിന് എതിര്‍വശത്തായി ആരംഭിക്കുന്ന മാള്‍ അഞ്ചുനിലകളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 54 സെന്റില്‍ 36,000 ചതുശ്ര അടി വിസ്തീര്‍ണത്തോടുകൂടിയാണ് നിര്‍മിച്ചിരിക്കുന്നത്. സെന്‍ട്രലൈസ്ഡ് എയര്‍ കണ്ടീഷന്‍, ലിഫ്റ്റുകള്‍, സിസിടിവി എന്നിവയടക്കം എല്ലാ അത്യാധുനിക സംവിധാനത്തോടെയാണ് മാള്‍ ഒരുക്കിയിരിക്കുന്നത്. വനിതാ വികസന കോര്‍പറേഷനുമായി സഹകരിച്ച് നാല് ഷീ ടാക്‌സി സേവനവും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യവും ഇവിടെ ലഭ്യമാക്കും. ഒന്ന്, രണ്ട്, മൂന്ന് നിലകളിലായി ക്രമീകരിച്ചിട്ടുള്ള 80 ഷോപ്പുകളും നടത്തുന്ന 90 ശതമാനം സംരംഭകരും കുടുംബശ്രീ വനിതകളാണ്. ബാക്കിയുള്ളവ സ്വകാര്യ വനിതാ സംരംഭകരാണ്. ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ കുടുംബത്തിനാവശ്യമായ എല്ലാ സാധനങ്ങളും മാളില്‍ ലഭ്യമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍