വാഹനങ്ങളില്‍ ലൈറ്റുകള്‍ ഘടിപ്പിച്ച് വിലസിയാല്‍ ഫിറ്റ്‌നസ് കട്ടാകും


തിരുവനന്തപുരം:വാഹനങ്ങളില്‍ അടിച്ചുപൊളിക്കാന്‍ ലേസര്‍ ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള പ്രകാശ സംവിധാനങ്ങള്‍ ഫിറ്റ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക് വണ്ടിയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കട്ട് ചെയ്തും.
ഇതുവരെ ഇത്തരം വാഹനങ്ങള്‍ക്ക് ആയിരം രൂപ പിഴയായിരുന്നു. ആയിരം രൂപ അടച്ചാലും ആരും അനാവശ്യ ലൈറ്റുകളൊന്നും അഴിച്ചു മാറ്റാറില്ല. വണ്ടിയുടെ അകത്തു മാത്രമല്ല പുറത്തും മിന്നിക്കും. അതുകൊണ്ടാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് തന്നെ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്.
വിനോദയാത്രയ്ക്കുള്ള ബസുകളിലും ട്രാവലറുകളിലുമാണ് അമിതമായ പ്രകാശ സംവിധാനം ഉള്ളത്. പല വാഹനങ്ങളില്‍ മ്യൂസിക് ആന്‍ഡ് ലൈറ്റ് ഷോയാണ് നടക്കുന്നത്. വാഹനത്തിന്റെ പ്‌ളാറ്റ്‌ഫോം മുറിച്ച് മാറ്റി അവിടെ ഗ്‌ളാസ് വച്ച് അതിനടയില്‍ ആഡംബര ലൈറ്റുകള്‍ ഘടിപ്പിക്കുന്നതായി മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. അകത്തെ ലൈറ്റ് സംവിധാനം നിയന്ത്രിക്കുന്നത് വാഹനം ഓടിക്കുന്ന ആളാണ്. ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയ്‌ക്കൊപ്പം വിനോദ സഞ്ചാരികള്‍ അകത്ത് ഡാന്‍സ് ചെയ്യും. ഡ്രൈവറുടെ ശ്രദ്ധ അപ്പോള്‍ റോഡിലാവില്ല. അപകടമുണ്ടാകാന്‍ വേറെ കാരണം വേണ്ട.
വാഹനം വാങ്ങുമ്പോള്‍ ഉള്ള ഹെഡ്‌ലൈറ്റ് മാറ്റി തീവ്രപ്രകാശമുള്ള ലൈറ്റ് ഫിറ്റ് ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കും. ഇതിനായി സംസ്ഥാനത്ത് 55 ഇടങ്ങളില്‍ രാത്രി പരിശോധന നടത്തും. സിനിമാ ഷൂട്ടിംഗിന് പ്രകാശ തീവ്രത അളക്കുന്ന ലക്‌സ് മീറ്റര്‍ ഉപയോഗിച്ച് വാഹനങ്ങളുടെ പ്രകാശ തീവ്രത കൂടുതലാണോ എന്നു കണ്ടെത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍