ലണ്ടന്‍ ഇന്റി റേഡിയോ അവാര്‍ഡിന് മലയാളിയും

പയ്യന്നൂര്‍: സംഗീത പ്രേമികള്‍ക്കായി ലണ്ടന്‍ ആസ്ഥാനമായി ഒരുക്കിയ ലണ്ടന്‍ ഇന്റി റേഡിയോ അവാര്‍ഡിന് അര്‍ഹരായവരില്‍ മലയാളിയും. തിരുവനന്തപുരം സ്വദേശിയും ഇപ്പോള്‍ പയ്യന്നൂരിലെ എക്‌സ്പ്രഷന്‍ സ്റ്റുഡിയോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നതുമായ നന്ദഗോപനാണ് പുരസ്‌കാരത്തിന് അര്‍ഹനായത്. 2012 മുതല്‍ അവാര്‍ഡ് കുത്തകയാക്കി വച്ചിരുന്ന ചാര്‍ളി അര്‍മോറിനൊപ്പമാണ് ഇക്കുറി നന്ദഗോപനും അവാര്‍ഡ് പട്ടികയില്‍ ഇടംപിടിച്ചത്. നന്ദഗോപന്‍ സംവിധാനം ചെയ്യുന്ന നയാരസ്ത എന്ന ബഹുഭാഷാ ചിത്രത്തിന് ചാര്‍ളി അര്‍മോറും നന്ദഗോപനും ചേര്‍ന്നാണ് സംഗീതമൊരുക്കിയത്. ഹിന്ദുസ്ഥാനി സംഗീതത്തില്‍ ചിട്ടപ്പെടുത്തിയ ആറു ഗാനങ്ങളാണ് ചിത്രത്തിനായി ഇവര്‍ ഒരുക്കിയത്. ഇതിലെ മെലഡി കംപോസിംഗ് നിര്‍വഹിച്ചത് നന്ദഗോപനാണ്. ഇതിലെ ട്രാക്കുകള്‍ പൂര്‍ണമായും ലണ്ടനിലാണ് റെക്കോര്‍ഡ് ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍