വിധി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി വീണ്ടും
ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ നേരത്തെ പരിഗണിക്കില്ലെന്നും ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യില്ലെന്നും ആവര്‍ത്തിച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയാണ് ഇക്കാര്യം ഇന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. ഇന്ന് രാവിലെ ചീഫ് ജസ്റ്റീസ് കോടതിയില്‍ നടപടികള്‍ തുടങ്ങുന്നതിന് മുന്‍പ് ശബരിമല കേസില്‍ റിട്ട്, റിവ്യൂ ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്ന ഷൈലജ വിജയന് എന്നയാളുടെ അഭിഭാഷകനായ മാത്യൂ നെടുമ്പാറയാണ് പുനപരിശോധനാ ഹര്‍ജികള്‍ നേരത്തെ കേള്‍ക്കണമെന്നും യുവതീപ്രവേശനം അനുവദിച്ചുള്ള വിധി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് കഴിയില്ലെന്നും ചൊവ്വാഴ്ച വ്യക്തമാക്കിയതുപോലെ ജനുവരി 22ന് മാത്രമേ പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കൂ എന്നും അതുവരെ ഹര്ജിക്കാരന് കാത്തിരിക്കണമെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കുകയായിരുന്നു. ശബരിമല കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച സുപ്രീംകോടതി ഉത്തരവില്‍ പറഞ്ഞ അതേകാര്യങ്ങളാണ് ഇന്നും ചീഫ് ജസ്റ്റീസ് കോടതിയില്‍ ആവര്‍ത്തിച്ചത്. യുവതീപ്രവേശന വിധിക്കെതിരേ 49 പുനപരിശോധനാ ഹര്‍ജികളാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. മൂന്ന് റിട്ട് ഹര്‍ജികളും ഇതോടൊപ്പം കോടതിയില്‍ എത്തിയിരുന്നു. എല്ലാ ഹര്‍ജികളും തുറന്ന കോടതിയില്‍ ജനുവരി 22ന് കേള്‍ക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചായിരിക്കും റിവ്യൂ, റിട്ട് ഹര്‍ജികളില്‍ വാദം കേള്‍ക്കുക.

0 അഭിപ്രായങ്ങള്‍