വി.ആര്‍ കൃഷ്ണയ്യര്‍ സംസ്ഥാന പുരസ്‌കാരം ജഗത്മയന്‍ ചന്ദ്രപുരിക്ക്

കോഴിക്കോട് : ദേശീയ മനുഷ്യാവകാശ സംഘടനയുടെ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ പുരസ്‌കാരം ജഗതമയന്‍ ചന്ദ്രപുരിക്ക് മനുഷ്യാവകാശ സംസ്ഥാന പ്രവര്‍ത്തക സംഗമത്തില്‍ വെച്ച് സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ നല്‍കി .പതിനഞ്ചായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.മൂന്ന് പതിറ്റാണ്ടിലേറെയുള്ള സാമൂഹ്യ-സാംസ്‌കാരിക-പരിസ്ഥിതി രംഗത്തെ നിസ്വാര്‍ത്ഥ സേവനങ്ങളാണ് ജഗത്മയന്‍ ചന്ദ്രപുരിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.സംഘടനാ സംസ്ഥാന പ്രസിഡന്റ് എം.ഹംസ ഹാജി ചടങ്ങില്‍ അദ്യക്ഷത വഹിച്ചു.വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ,കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഹനീഫ ,വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.ഉഷാകുമാരി,അഡ്വ.ഷെരീഫ് ഉള്ളത്ത്,ബിജു മേലാറ്റൂര്‍,പി.ശങ്കര നാരായണന്‍,എം.എന്‍ ഗിരി,ജ്യോതിഷ് കുമാര്‍ വൈത്തിരി,ഷരീഫ് കോട്ടക്കല്‍,താഹിറ ബീഗം തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍