ലൈസന്‍സും ആര്‍.സി ബുക്കും കൈയിലില്ലെങ്കിലും പൊലീസ് തടയില്ല

കൊച്ചി: വാഹന യാത്രക്കാര്‍ ആര്‍.സി ബുക്കും ലൈസന്‍സും കൈയില്‍ ഇനി കൈയില്‍ കൊണ്ടുനടക്കേണ്ട. പൊലീസും പിടിക്കില്ല. പകരം ഈ രേഖകളുടെ ഡിജിറ്റല്‍ കോപ്പി കൈയ്യില്‍ സൂക്ഷിച്ചാല്‍ മതി. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 1989 ലെ സെക്ഷന്‍ 139 ആണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇതോടെ വാഹനഉടമകളുടെ സ്മാര്‍ട്ട്‌ഫോണിലോ കേന്ദ്രസര്‍ക്കാരിന്റെ ഡിജിലോക്കര്‍ (ഉശഴശഹീരസലൃമ) എന്ന ആപ്ലിക്കേഷനിലോ ലൈസന്‍സ് , ആര്‍.സി ബുക്ക് എന്നിവ സൂക്ഷിക്കാനാവും. ഡ്രൈവിംഗ് ലൈസന്‍സ്, ആര്‍.സി ബുക്ക്, ഇന്‍ഷുറന്‍സ്, ഫിറ്റ്‌നസ് ആന്‍ഡ് പെര്‍മിറ്റ്, പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളുടെയെല്ലാം ഡിജിറ്റല്‍ പകര്‍പ്പ് സൂക്ഷിച്ചാലും മതി. പ്രധാന ഔദ്യോഗിക രേഖകള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കുന്നത് പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ മോട്ടോര്‍ വാഹന ചട്ടത്തില്‍ പുതിയ ഭേദഗതി വരുത്തിയത്. ഇതിനായി വാഹന ഉടമകള്‍ക്ക് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡിജി ലോക്കര്‍ ആപ് തങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. ആപ്പില്‍ ലോഗിന്‍ ചെയ്ത് പ്രവേശിച്ചുകഴിഞ്ഞാല്‍ അവരുടെ ഡൈവിംഗ് ലൈസന്‍സ്, വാഹനത്തിന്റെ ആര്‍.സി ബുക്ക് തുടങ്ങിയ രേഖകളുടെ ഫോട്ടോ ഇതിലേക്ക് അപ്‌ലോഡ് ചെയ്യാം. ആധാര്‍, പാന്‍കാര്‍ഡ് എന്നിവയും ഡിജി ലോക്കറില്‍ സൂക്ഷിക്കാനാകും. സഹായിക്കും. ഇതനുസരിച്ച് പൂര്‍ണമായി നിര്‍മ്മിക്കപ്പെട്ട പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. രജിസ്‌ട്രേഷന്‍ തീയതി മുതല്‍ രണ്ട് വര്‍ഷത്തേക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉള്ളതായി കണക്കാക്കും. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എട്ട് വര്‍ഷം വരെയുള്ള വാഹനങ്ങള്‍ക്ക് രണ്ട് വര്‍ഷത്തേയ്ക്കും അതിന് മുകളിലുള്ളവയ്ക്ക് ഒരു വര്‍ഷത്തേയ്ക്കുമായിരിക്കും നല്‍കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍