ലാസ്റ്റ് ഗ്രേഡ്: അഡൈ്വസ് മെമ്മോ അടുത്തമാസം അയച്ചുതുടങ്ങും

കോഴിക്കോട്: കമ്പനി, ബോര്‍ഡ്, കോര്‍പറേഷന്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് ലിസ്റ്റില്‍പ്പെട്ട ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് അടുത്തമാസം ആദ്യം മുതല്‍ അഡൈ്വസ് മെമ്മോ അയച്ചുതുടങ്ങുമെന്ന് പിഎസ്‌സി ജില്ലാ ഓഫീസ് അറിയിച്ചു. മറ്റു ജില്ലകളില്‍ നിയമന നടപടികള്‍ ആയിട്ടും ജില്ലയില്‍ മാത്രം നിയമനം നീളുന്നത് ഉദ്യോഗാര്‍ഥികളില്‍ വ്യാപക പ്രതിഷേധത്തിനിടിയാക്കിയിരുന്നു. 2017 മേയ് അവസാനവാരമാണ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. 2017 ഒക്ടോബറില്‍ രണ്ടുഘട്ടമായി പരീക്ഷ നടത്തുകയും ചെയ്തു.ഡിഗ്രിയുള്ളവരെ എല്‍ജിഎസ് തസ്തികയില്‍ നിന്ന് വിലക്കിയതിനാല്‍ ഇവര്‍ ഉള്‍പ്പെടെയുള്ളവരും പ്രായപരിധി കഴിഞ്ഞ ഉദ്യോഗാര്‍ഥികളും വളരെ പ്രതീക്ഷയോടെ കാണുന്ന ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് ലിസ്റ്റില്‍ നിന്നും ഉടന്‍ നിയമനം നടത്തണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍