കെ.എസ്.ആര്‍.ടി.സിക്ക് 500 കോടി നല്‍കാന്‍ ആന്ധ്രാബാങ്ക്

തിരുവനന്തപുരം: പ്രതിസന്ധി തരണം ചെയ്യാന്‍ നിലവിലെ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ ആന്ധ്രാബാങ്കിനെക്കൂടി ഉള്‍പ്പെടുത്തണമെന്ന് കെ.എസ്.ആര്‍.ടി.സി ആവശ്യപ്പെട്ടു. കുറഞ്ഞ പലിശയില്‍ 500 കോടി രൂപ നല്‍കാന്‍ ആന്ധ്രാബാങ്ക് സന്നദ്ധമാണ്. നിലവിലെ കണ്‍സോര്‍ഷ്യത്തില്‍ 900 കോടി രൂപ കെ.ടി.ഡി.എഫ്.സി.യുടേതാണ്. 12.5 ശതമാനം പലിശയാണിതിന്. എന്നാല്‍ കെ.എസ്.ആര്‍.ടി.സി 9.20 ശതമാനമാണ് നല്‍കുന്നത്. ശേഷിക്കുന്ന 3.30 ശതമാനം പലിശ കരാര്‍ പ്രകാരം സര്‍ക്കാരാണ് നല്‍കേണ്ടത്. ആന്ധ്രാബാങ്കില്‍ നിന്നും 500 കോടി രൂപ വായ്പ എടുത്താല്‍ കെ.ടി.ഡി.എഫ്.സിയിലുള്ള കടം 400 കോടിയായി കുറയ്ക്കാന്‍ കഴിയും. ഈ വിധത്തില്‍ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്ന് എം.ഡി ടോമിന്‍ തച്ചങ്കരി സര്‍ക്കാരിന് നല്‍കിയ കത്തില്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍