ആളൊഴിഞ്ഞ പറമ്പില്‍ 36 ചാക്ക് നിരോധിച്ച നോട്ട് കണ്ടെത്തി, എത്തിച്ചത് ലോറിയില്‍

ചെന്നൈ :രാജ്യത്ത് 500,1000 രൂപ മൂല്യമുള്ള നോട്ട്കളുടെ നിരോധനത്തിന് രണ്ട് വയസ് പൂര്‍ത്തിയാവുമ്പോഴും നോട്ടുകള്‍ വഴിയരികില്‍ ഉപേക്ഷിക്കപ്പെടുന്നു. കഴിഞ്ഞ ദിവസം ചെന്നൈയ്ക്കടുത്തുള്ള മദവാര എന്ന സ്ഥലത്ത് മാലിന്യം ഉപേക്ഷിക്കുന്ന സ്ഥലത്ത് മുപ്പത്തിയാറ് ചാക്കുകളിലായി നിരോധിച്ച 500,1000 നോട്ടുകള്‍ കണ്ടെത്തി. നോട്ട്കളെല്ലാം കീറിയ അവസ്ഥയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാത്രിയില്‍ ലോറിയിലാണ് ചാക്കുകളിലാക്കി നോട്ടുകള്‍ ആളൊഴിഞ്ഞ പറമ്പില്‍ എത്തിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കോടികളുടെ മൂല്യമുണ്ടായിരുന്ന നോട്ടുകളാണ് ഉപേക്ഷിച്ചത്. കള്ളപ്പണം വന്‍ തോതില്‍ ഒളിപ്പിച്ചവര്‍ ഇനി അതൊരിക്കലും വെളുപ്പിച്ചെടുക്കാനാവില്ലെന്ന തിരിച്ചറിവിലാണ് ഉപേക്ഷിച്ചതെന്ന് കരുതുന്നത്. നിരോധിച്ച നോട്ടുകള്‍ വലിയ അളവില്‍ സൂക്ഷിക്കുന്നതും കുറ്റകരമാണ്. ഉപേക്ഷിക്കപ്പെട്ട നോട്ടുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍