2025ല്‍ ആയുര്‍വേദം 50,000 കോടിയുടെ വ്യവസായമായി മാറും: ഗവര്‍ണര്‍

കൊച്ചി: ആയുര്‍വേദ മേഖല 2025 ഓടെ 50,000 കോടിയുടെ വ്യവസായമായി മാറുമെന്നു ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിസ് (സിഐഐ) കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ആഗോള ആയുര്‍വേദ സംഗമത്തിന്റെ സമാപന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആയുര്‍വേദ ഔഷധങ്ങള്‍ക്കായി ഏകീകൃത മാനദണ്ഡങ്ങള്‍ കൊണ്ടുവരുന്നതും ഗുണനിലവാര നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതും ഡിജിറ്റല്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതുമെല്ലാം വഴി ഉണ്ടാകുന്ന നേട്ടം കൊയ്യാന്‍ ഈ മേഖല തയാറാകണം. ഇന്ത്യന്‍ വൈദ്യ സംവിധാനങ്ങളില്‍ കൂടുതല്‍ ഗവേഷണം നടത്താന്‍ നീക്കമുണ്ടാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു.ആയുഷ് ഉപദേശകന്‍ ഡോ. ഡി.സി. കഠോഷ് പറഞ്ഞു. വൈദ്യരത്‌നം ഔഷധശാല ഡയറക്ടര്‍ ഡോ. ഇ.ടി. നീലകണ്ഠന്‍ മൂസ്, സിഐഐ കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാനും ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡ് എം ഡിയുമായ ഡോ. എസ്. സജികുമാര്‍, സിഐഐ കേരള ഹെഡ് ജോണ്‍ കുരുവിള, തുടങ്ങിയവര്‍ സംബന്ധിച്ചു. നയരൂപീകരണം, ബ്രാന്‍ഡിംഗ്, നൈപുണ്യ വികസനം തുടങ്ങി ആയുര്‍വേദത്തിന് ആഗോളതലത്തില്‍ സ്വീകാര്യതയും ബ്രാന്‍ഡിംഗും ലഭിക്കേണ്ട ആവശ്യകതകളെക്കുറിച്ചു വിവിധ സെഷനുകളില്‍ ചര്‍ച്ച നടന്നു. ആയുര്‍വേദ ഉത്പനങ്ങളുടെയും സേവനങ്ങളുടെയും പ്രദര്‍ശനവും സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍