സൗരവ് ഗാംഗുലി
ഗവര്‍ണറെ സന്ദര്‍ശിച്ചു

India Sports

കോല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി പശ്ചിമ ബംഗാള്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു. ഗാംഗുലി രാഷ്ട്രീയത്തിലേക്കിറങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണു സന്ദര്‍ശനം.ഞായറാഴ്ച വൈകിട്ടാണു സൗരവ് ഗാംഗുലി രാജ്ഭവനില്‍ എത്തി ജഗ്ദീപ് ധന്‍കറുമായി കൂടിക്കാഴ്ച നടത്തിയത്. ഇതുസംബന്ധിച്ചു മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഗാംഗുലി തയാറായില്ല.വ്യത്യസ്തമായ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തുവെന്നു ഗവര്‍ണര്‍ ധന്‍കര്‍ അവകാശപ്പെട്ടു. ഗാംഗുലിക്കൊപ്പമുള്ള ഫോട്ടോയോടൊപ്പം ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *