സൗദിയില്‍ കോവിഡ് വാക്സിന്‍
കുത്തിവെപ്പ് ആരംഭിച്ചു

World

സൗദി : സൗദിയില്‍ കോവിഡ് വാക്സിന്‍ കുത്തിവെപ്പ് ആരംഭിച്ചു.രാജ്യമൊട്ടാകെ അഞ്ഞൂറ്റി അമ്പതിലധികം ക്ലിനിക്കുകള്‍ വഴി വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ ദിവസമാണ് ഫൈസര്‍ കമ്പനിയുടെ കോവിഡ് വാക്സിന്‍ രാജ്യത്തെത്തിയത്.ആരോഗ്യ മന്ത്രി ഡോ.തൗഫീഖ് അല്‍ റബീഅ ആദ്യ വാക്സിന്‍ സ്വീകരിച്ചുകൊണ്ട് കുത്തിവെപ്പ് കാമ്പയിന് തുടക്കം കുറിച്ചതിന് പിന്നാലെ, ഒരു സ്വദേശി പുരുഷനും സ്ത്രീയും വാക്സിന്‍ സ്വീകരിക്കാനെത്തി. ഒമ്പത് മാസം കൊണ്ട് കോവിഡ് രാജ്യത്ത് നിന്ന് പൂര്‍ണ്ണമായും തുടച്ച് നീക്കുകയാണ് ലക്ഷ്യം. ഇതിനായി എല്ലാ പ്രവശ്യകളിലും വാക്സിന്‍ കുത്തിവെപ്പ് കേന്ദ്രങ്ങള്‍ തുറക്കും.
റിയാദിലെത്തിയ വാക്സിനുകള്‍ വിവിധ പ്രവശ്യകളിലേക്ക് അയച്ച് കൊണ്ടിരിക്കുകയാണ്. കോവിഡ്വാക്സിന്‍ പൂര്‍ണ്ണമായും സുരക്ഷിതമാണ്. എന്നാല്‍ ആരേയും നിര്‍ബന്ധിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *