സുവാരസിന്‍റെ ഇരട്ട ഗോളുകളില്‍
അത്ലറ്റിക്കോ മാഡ്രിഡ് തിരിച്ചുവരവ്

Sports

മാഡ്രിഡ്: ലാലിഗയില്‍ അത്ലറ്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് തുടരും. ആവേശകരമായ പോരാട്ടത്തില്‍ ഐബറിനെ ആണ് അത്ലറ്റിക്കോ മാഡ്രിഡ് തോല്‍പ്പിച്ചത്. എവേ മത്സരത്തില്‍ തുടക്കത്തില്‍ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു അത്ലറ്റിക്കോയുടെ വിജയം. മത്സരത്തിന്‍റെ 12ആം മിനുട്ടില്‍ ആയിരുന്നു ഐബറിന്‍റെ ഗോള്‍. ഒരു പെനാള്‍ട്ടിയില്‍ നിന്ന് ഡിമിട്രോവിചാണ് ഐബറിന് ലീഡ് നല്‍കിയത്.
സുവാരസ് ആണ് അത്ലറ്റിക്കോയുടെ തിരിച്ചടി മുന്നില്‍ നിന്ന് നയിച്ചത്. 40ആം മിനുട്ടില്‍ ആയിരുന്നു സുവാരസിന്‍റെ ആദ്യ ഗോള്‍. മത്സരത്തിന്‍റെ 89ആം മിനുട്ടില്‍ ആയിരുന്നു സുവാരസ് വിജയ ഗോള്‍ നേടിയത്. ഈ വിജയത്തോടെ 17 മത്സരങ്ങളില്‍ 44 പോയിന്‍റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്. ഇത് സിമിയോണിയുടെ ടീമിന്‍റെ തുടര്‍ച്ചയായ ഏഴാം വിജയമാണ്. രണ്ടമാതുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ 7 പോയിന്‍റ് ലീഡ് ഉണ്ട് അത്ലറ്റിക്കോ മാഡ്രിഡിന്

Leave a Reply

Your email address will not be published. Required fields are marked *