സര്‍ക്കാര്‍ ആശുപത്രിയിലെ കോവിഡ് ചികിത്സ
സ്വീകരിക്കാന്‍ വിസമ്മതിച്ച് ബ്രിട്ടീഷ് നടി

Entertainment

കോല്‍ക്കത്ത: ഇന്ത്യയിലെ കോവിഡ് ചികിത്സ വേണ്ടെന്നു ബ്രിട്ടീഷ് നടി. ബ്രിട്ടീഷ് താരം ബനിറ്റ സന്ധുവാണു സര്‍ക്കാര്‍ ആശുപത്രിയിലെ കോവിഡ് ചികിത്സ സ്വീകരിക്കാന്‍ വിസമ്മതിച്ചത്.
കവിത & തെരേസ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനായി ഡിസംബര്‍ ഇരുപതിനാണു ബനിറ്റ കോല്‍ക്കത്തയില്‍ എത്തിയത്. ബനിറ്റ സഞ്ചരിച്ച വിമാനത്തില്‍ യാത്ര ചെയ്ത ഒരു ചെറുപ്പക്കാരനില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ സ്ഥിരീകരിച്ചിരുന്നു. അതിനാല്‍ തന്നെ ബനിറ്റയിലും പുതിയ വൈറസിന്‍റെ സാന്നിധ്യമുണ്ടോ എന്ന് പരിശോധിക്കാനുള്ള നടപടികള്‍ അധികൃതര്‍ നടത്തി. പിന്നാലെ നടിക്കു കോവിഡ് സ്ഥിരീകരിച്ചു. യുകെയില്‍നിന്നു മടങ്ങിയെത്തിയവരെ പുനരധിവസിപ്പിക്കാനായി ബെലിയഘട്ട ആശുപത്രിയില്‍ സജ്ജമാക്കിയ പ്രത്യേക യൂണിറ്റിലേക്കു നടിയെ കൊണ്ടുപോയെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്ലെന്നാരോപിച്ചു താരം ആംബുലന്‍സില്‍നിന്നു പുറത്തിറങ്ങാന്‍ വിസമ്മതിച്ചു.
ഇതേതുടര്‍ന്ന് അധികൃതര്‍ സംസ്ഥാന സെക്രട്ടറിയേറ്റിനെയും ആരോഗ്യവകുപ്പിനെയും ബ്രിട്ടീഷ് ഹൈക്കമ്മീഷനെയും വിവരമറിയിച്ചു.
ബനിത ഇറങ്ങിപ്പോകാതിരിക്കാന്‍ പോലീസെത്തി ആംബുലന്‍സ് വളയുകയും ചെയ്തു. ഒടുവില്‍ ആരോഗ്യവകുപ്പിന്‍റെ അനുമതിയോടെ അവരെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദര്‍ തെരേസയുടെ ജീവിതത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് കവിത & തെരേസ.

Leave a Reply

Your email address will not be published. Required fields are marked *