ഷാനവാസ് ഹുസൈന്‍ ബിഹാര്‍
ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക്

India

പാറ്റ്ന: ബിജെപി ദേശീയ വക്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ഷാനവാസ് ഹുസൈന്‍ ബിഹാര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബിഹാറില്‍ പ്രവര്‍ത്തിക്കാനാണു താത്പര്യമെന്നു ഹുസൈന്‍ പറഞ്ഞു.
മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി ഒഴിഞ്ഞ സീറ്റിലാണു ഷാനവാസ് ഹുസൈന്‍ മത്സരിക്കുക. ഭഗല്‍പുരില്‍നിന്നു രണ്ടു തവണ അദ്ദേഹം ലോക്സഭാംഗമായിട്ടുണ്ട്.
ബിഹാറില്‍ ഇത്തവണ എന്‍ഡിഎ പക്ഷത്ത് മുസ്ലിംകളാരും വിജയിച്ചിരുന്നില്ല. ബിഹാറില്‍ ബിജെപിയുടെ മുസ്ലിം മുഖം എന്ന നിലയിലാണ് ഹുസൈനെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കു മത്സരിപ്പിക്കുന്നത്.
ഇദ്ദേഹത്തെ മന്ത്രിയാക്കാന്‍ സാധ്യതയുണ്ട്.ബിഹാറില്‍ ബിജെപിയുടെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി അധ്യക്ഷനും ബിഹാര്‍ മന്ത്രിയുമായ മുകേഷ് സാഹ്നിയും പത്രിക സമര്‍പ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *