വടകര: സാമൂഹിക പരിഷ്കര്‍ത്താവ് വാഗ്ഭടാനന്ദന്റെ സ്മരണയ്ക്കായി ടൂറിസം വകുപ്പ് നിര്‍മ്മിച്ച വാഗ്ഭടാനന്ദ പാര്‍ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന് നാടിനു സമര്‍പ്പിച്ചു. 2. 8 കോടി രൂപയുടെ പദ്ധതി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പൂര്‍ത്തിയാക്കിയത്.
ഓപ്പണ്‍ ജിം, ബാഡ്മിന്റണ്‍ കോര്‍ട്ട്, കിയോസ്കുകള്‍ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട് പാര്‍ക്കില്‍. ചടങ്ങില്‍ സി.കെ.നാണു എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗിരിജ, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം എന്‍.എം.വിമല, ബ്ലോക്ക് പഞ്ചായത്ത് അംഗം ശശികല ദിനേശന്, വാര്‍ഡ് മെമ്പര്‍ ബിന്ദു വള്ളില്‍, ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍, ടൂറിസം മേഖലാ ജോയിന്റ് ഡയറക്ടര്‍ സി.എന്‍.അനിതകുമാരി, ഡി.ടി.പി.സി സെക്രട്ടറി സി.പി.ബീന, പി.കെ.ദിവാകരന്, യു.എല്‍.സി.സി.എസ് ചെയര്മാന് രമേശന് പാലേരി തുടങ്ങിയവര്‍ സംസാരിച്ചു.
