മാനന്തവാടി: വയനാടിന് അനുവദിച്ച നിര്‍ദിഷ്ട മെഡിക്കല്‍ കോളജ് ഉദ്ഘാടനം ഞായറാഴ്ച നടക്കും. വൈകീട്ട് മൂന്നിന് ജില്ല ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.ഇതോടൊപ്പം ഗൈനക്കോളജി വിഭാഗത്തിലെ ലക്ഷ്യ പ്രോജക്ടും പുതിയ ഒ.പി ബ്ലോക്കും ഉദ്ഘാടനം ചെയ്യും. എം.എല്‍.എ ഫണ്ടില്‍നിന്ന് അനുവദിച്ച ആമ്പുലന്സിന്െറ ഫ്ലാഗ് ഓഫും നടക്കും.കഴിഞ്ഞ ദിവസമാണ് ജില്ല ആശുപത്രിയെ മെഡിക്കല്‍ കോളജായി ഉയര്‍ത്തി സര്‍ക്കാര്‍ പ്രഖ്യാപനം വന്നത്. ഒ.ആര്. കേളു എം.എല്‍.എ ചെയര്‍മാനും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്. രേണുക ജനറല്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപവത്കരിച്ചു.
