വനംവകുപ്പ് കെണിയില്‍
പുലി കുടുങ്ങി

Kerala Uncategorized

പാലക്കാട്: മണ്ണാര്‍ക്കാട് പൊതുവാപ്പാടത്ത് വനംവകുപ്പിന്‍റെ കെണിയില്‍ പുള്ളിപ്പുലി കുടുങ്ങി. പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മൂന്ന് ദിവസം മുന്‍പാണ് വനംവകുപ്പ് കൂടി സ്ഥാപിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് നാല് വയസുള്ള പുലി കെണിയില്‍ കുടുങ്ങിയത്.
മേക്കളപ്പാറ, പൊതുവാപ്പാടം, കണ്ടമംഗലം പ്രദേശത്ത് ദിവസങ്ങളായി പുലിയുടെ ശല്യമുണ്ടായിരുന്നു. നിരവധി ആടുകളെയും വളര്‍ത്തുനായ്ക്കളെയും പുലി ആഹാരമാക്കി. പ്രദേശത്തെ റബര്‍ ടാപ്പിംഗ് തൊഴിലാളികളും പുലിയെ കണ്ടിരുന്നു. ഇതോടെയാണ് വനംവകുപ്പ് കെണിയൊരുക്കിയത്. നായയെ കൂട്ടില്‍ കെട്ടിയായിരുന്നു കെണി.
പുലിയെ മണ്ണാര്‍ക്കാട് ഡിഎഫ്ഒ ഓഫീസ് പരിസരത്തേക്ക് മാറ്റി. വിദഗ്ധ പരിശോധനയ്ക്ക് ശേഷം പുലിയെ ഉള്‍വനത്തില്‍ തുറന്നുവിടും. അതേസമയം പ്രദേശത്ത് കണ്ട പുലിയല്ല കെണിയില്‍ വീണതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *