വകുപ്പുകള്‍ക്ക് അനുവദിക്കുന്ന പണം
ബാങ്കുകളില്‍ നിക്ഷേപിച്ചാല്‍ നടപടി: ധനവകുപ്പ്

Kerala

തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അനുവദിക്കുന്ന പണം നേരിട്ട് ബാങ്കുകളില്‍ നിക്ഷേപിക്കുന്ന വകുപ്പു മേധാവികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനവകുപ്പ്.
ബാങ്കുകളില്‍ അക്കൗണ്ട് തുറക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അതിന് ധനവകുപ്പിന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങണം. അനുമതിയില്ലാതെ തുറന്ന ബാങ്ക് അക്കൗണ്ടുകള്‍ ഉടന്‍ അവസാനിപ്പിച്ച് അക്കൗണ്ടിലുള്ള പണം ട്രഷറിയിലേക്ക് മാറ്റണമെന്നും നിര്‍ദേശം നല്‍കി.
ട്രഷറി സേവിംഗ്സ് ബാങ്കില്‍ നിന്നുള്ള എല്ലാ പണമിടപാടുകളും ബാങ്ക് അക്കൗണ്ട് വഴിയോ ടിഎസ്ബി വഴിയോ ആയിരിക്കണമെന്ന് എല്ലാ വകുപ്പുമേധാവികളും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങളുടെയും മേധാവികളും ഉറപ്പാക്കണം. ഗുണഭോക്താവിന് ടിഎസ്ബി ചെക്ക് നല്കുന്നത് പ്രോത്സാഹിപ്പിക്കരുത്. ഇടത്തട്ടുകള്‍ ഒഴിവാക്കി ഗുണഭോക്താവിന് നേരിട്ട് പണം കൈമാറുന്നതിന് വകുപ്പുകള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *