ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു,
ബ്രസീലില്‍ രോഗബാധിതരുടെ എണ്ണം ഒരു കോടി കടന്നു

Gulf World

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു.നാല് ലക്ഷത്തിനടുത്ത് പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 11.08 കോടി കടന്നു. 24.50 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. എട്ട് കോടി അമ്പത്തിയേഴ് ലക്ഷം പേര്‍ രോഗമുക്തി നേടി.ബ്രസീലില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഒരു കോടി കടന്നു. അരലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2.43 ലക്ഷം പേര്‍ മരിച്ചു. എണ്‍പത്തിയൊമ്പത് ലക്ഷം പേര്‍ സുഖം പ്രാപിച്ചു.ലോകത്ത് രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയും ഇന്ത്യയും മാത്രമാണ് ബ്രസീലിന് മുന്നിലുള്ളത്. അമേരിക്കയില്‍ ഇതുവരെ രണ്ട് കോടി എണ്‍പത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ അഞ്ച് ലക്ഷം പിന്നിട്ടു.ഒരു കോടി എണ്‍പത്തിയാറ് ലക്ഷം പേര്‍ രോഗമുക്തി നേടി.ഇന്ത്യയില്‍ 1.09 കോടി പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 12,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 1.36 ലക്ഷം പേര്‍ മാത്രമേ ചികിത്സയിലുള്ളു.1.06 കോടി പേര്‍ രോഗമുക്തി നേടി. 1.56 ലക്ഷം പേര്‍ മരിച്ചു. റഷ്യയിലും ബ്രിട്ടനിലും രോഗവ്യാപനം രൂക്ഷമാണ്. റഷ്യയില്‍ 41 ലക്ഷം പേര്‍ക്കും, ബ്രിട്ടനില്‍ 40 ലക്ഷം പേര്‍ക്കുമാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *